അപകടക്കുഴികൾ നിറഞ്ഞ് അന്തർ സംസ്ഥാന പാത
text_fieldsകൊല്ലങ്കോട്: മംഗലം-ഗോവിന്ദാപുരം, പാലക്കാട്-മീനാക്ഷിപുരം എന്നീ അന്തർ സംസ്ഥാന റോഡിലെ അപകടക്കുഴികൾ നികത്താതെ അധികാരികൾ. മംഗലം-ഗോവിന്ദാപുരം റോഡിൽ വട്ടേക്കാട്, കൊല്ലങ്കോട് ടൗൺ കരിങ്കുളം, കുമ്പളക്കോട്, പോത്തമ്പാടം, പുതൂർ, ആട്ടയാമ്പതി പ്രദേശങ്ങളിലും പാലക്കാട്-മീനാ ക്ഷിപുരം റോഡിൽ മന്ദത്തുകാവ്, കൊടുവായൂർ, പുതുനഗരം, വണ്ടിത്താവളം, പാട്ടികുളം, കന്നിമാരി, പ്ലാച്ചിമട, മീനാക്ഷിപുരം എന്നിവിടങ്ങളിലുമാണ് കുഴികളുള്ളത്.
രണ്ട് അന്തർ സംസ്ഥാന റോഡുകളിലും 56ൽ അധികം കുഴികൾ ഉണ്ട്. ഭൂഗർഭ വൈദ്യുതി കേബ്ൾ സ്ഥാപിക്കാനായി കുഴിച്ചത് ശരിയായ രീതിയിൽ നികത്താത്തതിനാൽ കൊല്ലങ്കോട് ടൗണിലെ കുഴികളിൽ രാത്രി നിരവധി ഇരുചക്രവാഹനങ്ങൾ അപകടത്തിലാകുന്നത് പതിവായി. ബി. എസ്.എൻ.എൽ ഓഫിസിനു സമീപത്തുള്ള കുഴികൾ നികത്താൻ പൊതുമരാമത്ത് വകുപ്പ് തയാറാകാത്തത് നാട്ടുകാർക്ക് വിനയായി. അധികൃതർ അനാസ്ഥ വെടിഞ്ഞ് അപകടക്കുഴികൾ നികത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൊല്ലങ്കോട് ടൗണിൽ ബി.എസ്.എൻ.എൽ ഓഫിസിനു മുന്നിലുള്ള കുഴി