Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKollengodechevron_rightമുതലമടയിലും...

മുതലമടയിലും കൊല്ലങ്കോടും അനധികൃത പടക്ക നിർമാണ കേന്ദ്രങ്ങൾ വ്യാപകം

text_fields
bookmark_border
മുതലമടയിലും കൊല്ലങ്കോടും അനധികൃത പടക്ക നിർമാണ കേന്ദ്രങ്ങൾ വ്യാപകം
cancel

കൊ​ല്ല​ങ്കോ​ട്: മു​ത​ല​മ​ട​യി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ൾ വ്യാ​പ​ക​മാ​ണെ​ന്നും പൊ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ. നീ​ളി​പ്പാ​റ, ആ​ലം​പാ​ള​യം, ചെ​മ്മ​നാ​മ്പ​തി, മൂ​ച്ച​ങ്കു​ണ്ട്, അ​ണ്ണാ​ന​ഗ​ർ, മേ​ച്ചി​റ, വെ​ള്ളാ​രം​ക​ട​വ്, കോ​ട്ട​പ്പ​ള്ളം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ചെ​റു​തും വ​ലു​തു​മാ​യ പ​ട​ക്ക​നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ പ​ട​ക്ക​ങ്ങ​ളു​ടെ സാ​മ്പി​ൾ പൊ​ട്ടി​ച്ച് പ​രി​ശോ​ധി​ക്കാ​റു​ണ്ടെ​ന്നും ഇൗ ​സ​മ​യ​ങ്ങ​ളി​ൽ ഉ​ഗ്ര​മാ​യ ശ​ബ്ദം കേ​ൾ​ക്കാ​റു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നീ​ളി​പ്പാ​റ​യി​ലും ആ​ലം​പാ​ള​യ​ത്തും ഇ​ട​ക്കി​ടെ സ്ഫോ​ട​ന​ങ്ങ​ൾ കേ​ൾ​ക്കാ​റു​ണ്ടെ​ന്നും പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു.

ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഏ​തെ​ല്ലാം പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ട​ക്ക​നി​ർ​മാ​ണ ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​രം പ​ഞ്ചാ​യ​ത്ത് പ​ര​സ്യ​പ്പെ​ടു​ത്തി നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ​തി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

കൊ​ല്ല​ങ്കോ​ടും അ​ന​ധി​കൃ​ത പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ലൈ​സ​ൻ​സ് ഉ​ള്ള പ​ട​ക്ക നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത​വ​യും നി​ര​വ​ധി​യു​ണ്ട്. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളെ കു​റി​ച്ച് പൊ​ലീ​സി​ന് പ​രാ​തി​ക​ൾ ന​ൽ​കി​യാ​ലും രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ൾ കാ​ര​ണം ന​ട​പ​ടി​യെ​ടു​ക്കാ​റി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

അ​ന​ധി​കൃ​ത പ​ട​ക്ക നി​ർ​മാ​ണ ശാ​ല​ക​ൾ ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ക്കാ​ൻ പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘ​ത്തെ നി​യ​മി​ക്ക​ണ​മെ​ന്നും കൊ​ല്ല​ങ്കോ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ എ​ല​വ​ഞ്ചേ​രി, മു​ത​ല​മ​ട, കൊ​ല്ല​ങ്കോ​ട്, പ​ല്ല​ശ്ശ​ന, വ​ട​വ​ന്നൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​മ​ഗ്ര​മാ​യ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. വെ​ള്ളാ​രം​ക​ട​വി​ൽ അ​നു​വ​ദി​ച്ച​തി​ല​ധി​കം സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​തി​നാ​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. അ​ന​ധി​കൃ​ത വെ​ടി​മ​രു​ന്ന് ശേ​ഖ​രം അ​ടി​യ​ന്ത​ര​മാ​യി നി​ർ​വീ​ര്യ​മാ​ക്ക​ണ​മെ​ന്നും പ​രി​സ​ര​ങ്ങ​ളി​ൽ നി​ര​വ​ധി ജ​ന​ങ്ങ​ൾ താ​മ​സി​ക്കു​ന്ന​തി​നാ​ൽ ഇ​വ​രു​ടെ ഭീ​തി ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsPalakkad Newsillegal firecracker manufacturing facility
News Summary - Illegal firecracker manufacturing centers are widespread in Muthalamada and Kollenkode
Next Story