ഒരു വർഷത്തിനകം പാലിൽ കേരളം സ്വയംപര്യാപ്തത കൈവരിക്കും -മന്ത്രി
text_fieldsലക്കിടിയിൽ നടന്ന ജില്ല ക്ഷീര കർഷകസംഗമം സമാപനസമ്മേളനം മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു
ലക്കിടി: ഒരു വർഷത്തിനുള്ളിൽ പാലിൽ കേരളം സ്വയംപര്യാപ്ത ത കൈവരിക്കുമെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി ചിഞ്ചു റാണി. ലക്കിടിയിൽ നടന്ന ജില്ല ക്ഷീര കർഷകസംഗമത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അഡ്വ. പ്രേംകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. കേരളത്തിൽ പാൽപ്പൊടി ഫാക്ടറി ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും കർഷകർക്ക് സമഗ്ര ഇൻഷൂറൻസ് പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
നല്ലയിനം കന്നുകിടാങ്ങളെ ലഭ്യമാക്കാൻ കേരളത്തിൽ മേന്മയുള്ള കിടാരി പാർക്കുകൾ സ്ഥാപിക്കാനും സർക്കാർ നടപടി തുടങ്ങി. കർഷകരുടെ ആവശ്യപ്രകാരം കൂടുതൽ വെറ്ററിനറി ഡോക്ടർമാരെ നിയമിച്ച് രാത്രികളിലും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. 1962 നമ്പറിൽ ബന്ധപ്പെട്ടാൽ മൃഗഡോക്ടറുടെ സേവനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിക്ക് എം.എൽ.എ പ്രേംകുമാർ ക്ഷീര വകുപ്പിന്റെ ഉപഹാരം സമ്മാനിച്ചു.
മികച്ച ക്ഷീര കർഷകനും ക്ഷീര കർഷകക്കുമുള്ള പുരസ്കാര വിതരണവും മന്ത്രി നിർവഹിച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി, ക്ഷീര വികസന ഡയറക്ടർ ആഷിഫ് കെ. യൂസഫ്, മിൽമ ചെയർമാൻ കെ.എസ്. മണി, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ആർ. രാംഗോപാൽ, പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ്, ബ്ലോക് പഞ്ചായത്തംഗങ്ങളായ രാധാകൃഷ്ണൻ, എം. രാമകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ ബാലൻ, ചെന്താമര, സൈനുൽ ആബിദ്, കെ.കെ. മുഹമ്മദ് മുസ്തഫ, എം. ജയകൃഷ്ണൻ, ഡപ്യൂട്ടി ഡയറക്ടർ എൻ. ബിന്ദു, ടി. അലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

