Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKalladikodechevron_rightദു​രൂ​ഹ​ത​യി​ല്ല,...

ദു​രൂ​ഹ​ത​യി​ല്ല, സു​ബ്ര​ഹ്മ​ണ്യ​ന്‍റേ​ത് മു​ങ്ങി​മ​ര​ണ​മെ​ന്ന് പൊ​ലീ​സ്

text_fields
bookmark_border
drowning
cancel

ക​ല്ല​ടി​ക്കോ​ട്: തു​പ്പ​നാ​ട് പു​ഴ​യി​ൽ അ​മ്പ​ല​പ്പാ​റ സ്വ​ദേ​ശി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്ന് പൊ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഒ​റ്റ​പ്പാ​ലം അ​മ്പ​ല​പ്പാ​റ സ്വ​ദേ​ശി​യും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ അം​ബേ​ദ്ക്ക​ർ കോ​ള​നി​യി​ലെ ചാ​മി​യു​ടെ മ​ക​ൻ സു​ബ്ര​ഹ്മ​ണ്യ​നെ (48) മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് സു​ഹൃ​ത്തി​നൊ​പ്പം ഓ​ട്ടോ​യി​ൽ മീ​ൻ​വ​ല്ലം വെ​ള്ള​ച്ചാ​ട്ടം സ​ന്ദ​ർ​ശി​ക്കാ​ൻ വ​ന്ന​താ​യി​രു​ന്നു. പു​ഴ​ക്ക​ര​യി​ൽ സു​ഹൃ​ത്തും ഇ​യാ​ളും മ​ദ്യ​പി​ച്ചു. തു​ട​ർ​ന്ന് അ​റി​യാ​തെ ഉ​റ​ങ്ങി​പോ​യി​രു​ന്നു. സു​ഹൃ​ത്ത് ഓ​ട്ടോ എ​ടു​ത്ത് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ങ്കി​ലും സു​ബ്ര​ഹ്മ​ണ്യ​നെ ക​ണ്ടി​ല്ല. തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച സ​ന്ധ്യ​ക്ക് ഒ​റ്റ​പ്പാ​ലം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.ഞാ​യ​റാ​ഴ്ച രാ​ത്രി 9.30ഓ​ടെ മൂ​ന്നേ​ക്ക​റി​ലെ തു​പ്പ​നാ​ട് പു​ഴ​ക്ക​ട​വി​ൽ മൃ​ത​ദേ​ഹം നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്. ഒ​റ്റ​പ്പാ​ലം പൊ​ലീ​സ് കൈ​മാ​റി​യ ഫോ​ട്ടോ ആ​ളെ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യ​ക​മാ​യി. ക​ല്ല​ടി​ക്കോ​ട് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. മൃ​ത​ദേ​ഹ​ത്തി​ൽ സം​ശ​യി​ക്ക​ത്ത​ക്ക അ​ട​യാ​ള​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. വ​ര​മ്പി​ൽ​നി​ന്ന് പു​ഴ​യി​ൽ വീ​ണ് മു​ങ്ങി​മ​രി​ച്ച​തെ​ന്നാ​ണ് തെ​ളി​വു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drownedPalakkad NewsDeath news
News Summary - police said Subrahmanya's death was due to drowning.
Next Story