Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKalladikodechevron_rightപ​ന്നി ശ​ല്യം:...

പ​ന്നി ശ​ല്യം: പൊ​റു​തി​മു​ട്ടി ഗ്രാ​മീ​ണ​വാ​സി​ക​ൾ

text_fields
bookmark_border
pig
cancel
camera_alt

ക​രി​മ്പ​യി​ൽ കാ​ട്ടുപ​ന്നികൾ ന​ശി​പ്പി​ച്ച വാ​ഴകൾ

ക​ല്ല​ടി​ക്കോ​ട്: ക​രി​മ്പ, കാ​രാ​കു​ർ​ശ്ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യി. ക​ഴി​ഞ്ഞ​ദി​വ​സം കാ​രാ​കു​ർ​ശ്ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​രു​വാ​ൻ​പ​ടി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഓ​ട്ടോ​ക്ക് മു​ന്നി​ൽ പ​ന്നി ചാ​ടി നി​യ​ന്ത്ര​ണം​വി​ട്ട് വാ​ഹ​നം മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. കാ​രാ​കു​ർ​ശ്ശി ആ​ന​വ​ര​മ്പ് ഗ​ണ​പ​തി​യി​ൽ വി​നോ​ദ് കു​മാ​റി​നാ​ണ് (50) പ​രി​ക്കേ​റ്റ​ത്. കാ​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ൾ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് ക​ല്ല​ടി​ക്കോ​ട് ക​നാ​ൽ​വ​ര​മ്പി​ലും ഓ​ട്ടോ​ക്ക് മു​ന്നി​ൽ പ​ന്നി ചാ​ടി​യി​രു​ന്നു.

ക​രി​മ്പ പ​ഞ്ചാ​യ​ത്തി​ലെ നാ​ലി​ല​ധി​കം ക​ർ​ഷ​ക​രു​ടെ വാ​ഴ​ക​ളും കു​ത്തി​മ​റി​ച്ചി​ട്ട് ന​ശി​പ്പി​ച്ചി​രു​ന്നു. പാ​ല​ളം, ഇ​ട​ക്കു​ർ​ശി, മു​ട്ടി​ക്ക​ൽ​ക്ക​ണ്ടം, കാ​രാ​കു​ർ​ശ്ശി, ക​രു​വാ​ൻ​പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ളി​ൽ പോ​കു​ന്ന വ​ഴി​യി​ൽ അ​ഞ്ച് വ​യ​സു​കാ​ര​നെ​യും കു​ത്തി വീ​ഴ്ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു. ഉ​ൾ​നാ​ട​ൻ ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ പ​ന്നി​ശ​ല്യ​ത്തി​ന് അ​റു​തി വ​രു​ത്ത​ണ​മെ​ന്ന് ത​ദ്ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pig attackPalakkad News
News Summary - Pig attack- palakkad
Next Story