കാറും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്
text_fieldsകല്ലടിക്കോട്: കാറും മൂന്ന് ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ച് അഞ്ച് യാത്രക്കാർക്ക് പരിക്കേറ്റു. കോങ്ങാട് ചുണ്ടേക്കാട്ട് അയ്യപ്പൻകുട്ടി, ബൈക്ക് യാത്രികരായ അജിത്, ഭാര്യ സൂര്യ എന്നിവരുൾപ്പെടെ അഞ്ച് പേർക്കാണ് പരിക്ക്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയവരാണ് അപകടത്തിൽപെട്ടത്.
മണ്ണാർക്കാട്ടുനിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന കാർ നിയന്ത്രണംവിട്ട് തൊട്ടടുത്ത് സഞ്ചരിക്കുന്ന മൂന്ന് ഇരുചക്രവാഹനങ്ങളിലും ഉരസിയാണ് അപകടം എന്നാണ് പൊലീസിന് ലഭിച്ച വിവരം. ബുധനാഴ്ച രാവിലെ എട്ടോടെ പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ കാട്ടുശ്ശേരി അയ്യപ്പൻകാവിന് സമീപമാണ് സംഭവം. ആരുടെയും പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവരിൽ അയ്യപ്പൻ പാലക്കാട്ട് ജില്ല ആശുപത്രിയിലും മറ്റുള്ളവർ സ്വകാര്യ ക്ലിനിക്കുകളിലും ചികിത്സ തേടി. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി.കാറും
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

