കെ ഫോണ്‍; ജില്ലയില്‍ നല്‍കിയത് 7402 കണക്ഷനുകള്‍
text_fieldsപാലക്കാട്: ജില്ലയില്‍ കെ ഫോണ്‍ പദ്ധതി വഴി നൽകിയത് 7402 കണക്ഷനുകള്‍. ജില്ലയില്‍ ഇതുവരെ 2465.2 കിലോമീറ്റര്‍ കേബിളുകളാണ് സ്ഥാപിച്ചത്. കെ.എസ്.ഇ.ബി ട്രാന്സ്മിഷന് ടവറുകളിലൂടെ 275.25 കിലോ മീറ്റര്‍ ഒ.പി.ജി.ഡബ്ല്യു കേബിളുകളും, 2189.96 കിലോമീറ്റര്‍ എ.ഡി.എസ്.എസ് കേബിളുകള്‍ കെ.എസ്.ഇ.ബി പോസ്റ്റുകള്‍ വഴിയുമാണ് സ്ഥാപിച്ചത്. ജില്ലയില്‍ 2445 സര്‍ക്കാര്‍ ഓഫിസുകള്‍ ഇപ്പോള്‍ കെ ഫോണ്‍ നെറ്റ്വര്‍ക്കാണ് ഉപയോഗിക്കുന്നത്. മിനി ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്ലാന്റ് മലമ്പുഴ, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് പാലക്കാട് തുടങ്ങിയ പ്രധാനപ്പെട്ട സ്ഥാപനങ്ങളില്‍ കെ ഫോണ്‍ കണക്ഷന് നല്കി.
ജില്ലയിലെ മലയോര മേഖലകളായ അട്ടപ്പാടി, മലമ്പുഴ, കവ, ആനക്കല്‍, ധോണി തുടങ്ങിയ സ്ഥലങ്ങളിലടക്കം കെഫോണ്‍ 300 ഓളം കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. കേരളത്തിലെ ആദിവാസി മേഖലകളെ മുഴുവന്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ലക്ഷ്യമിട്ട് കെഫോണ്‍ നടത്തുന്ന കണക്ടിങ് ദി അണ് കണക്റ്റഡ് പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയിലെ 190 ആദിവാസി ഊരുകളില്‍ 142 ഊരുകളിലെ 287 വീടുകളിലും കെ ഫോണ്‍ കണക്ഷനെത്തി.
ജില്ലയില്‍ ആകെ 413 ബി.പി.എല്‍ വീടുകളിലാണ് കെഫോണ്‍ കണക്ഷനുള്ളത്. 4944 വാണിജ്യ കണക്ഷനുകളും ജില്ലയില്‍ നല്കി. റീട്ടെയില്‍ കണക്ഷനുകളുടെ എണ്ണം 3488 ആണ്. പ്രാദേശിക ഓപറേറ്റര്‍മാര്‍ വഴിയാണ് വാണിജ്യ കണക്ഷനുകള്‍ നല്‍കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 250 ലോക്കല്‍ നെറ്റുവര്‍ക്ക് ഓപറേറ്റര്‍മാര്‍ ഇതിനായി കെ ഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കണക്ഷനുകള്‍ക്ക് വേണ്ടി പുതിയ രജിസ്ട്രേഷനുകളും വരുന്നുണ്ട്. ഒരു ഐ.എല്‍.എല്‍ കണക്ഷനും 12 എസ്.എം.ഇ കണക്ഷനുകളും ജില്ലയില്‍ നല്കി. 1536 കോര്‍പറേറ്റ് കണക്ഷനുകളും ജില്ലയില്‍ നല്‍കിയിട്ടുണ്ട്. പുതിയ ഗാര്‍ഹിക കണക്ഷന് എടുക്കാന്‍ 'എന്റെ കെഫോണ്‍' എന്ന മൊബൈല്‍ ആപ്പിലൂടെയോ കെഫോണ്‍ വെബ്സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും കണക്ഷനായി രജിസ്റ്റര്‍ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

