ആറു കിലോ കഞ്ചാവുമായി ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ
text_fieldsഅബ്ദുൽ
മുജീം
പാലക്കാട്: ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആറു കിലോ കഞ്ചാവുമായി ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. ക്രിസ്മസ്-പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് റെയിൽവേ പൊലീസും ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഝാർഖണ്ഡ് സ്വദേശ് അബ്ദുൽ മുജീം പിടിയിലായത്.
വെള്ളിയാഴ്ച വൈകീട്ട് പാലക്കാട് ജങ്ഷനിലെത്തിയ ധൻബാദ്-ആലപ്പുഴ എക്സ്പ്രസിൽനിന്നാണ് ബാഗിൽ നിറയെ കഞ്ചാവുമായി യുവാവിനെ പിടികൂടിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു.
ഈ ആഴ്ചയിലെ മൂന്നാമത്തെ കഞ്ചാവുവേട്ടയാണിത്. കഴിഞ്ഞ ദിവസം 550 പാക്കറ്റ് പാൻമസാല പിടിച്ചിരുന്നു. ക്രിസ്മസ്-പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് ലഹരിക്കടത്ത് ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് പരിശോധന കർശനമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

