മാധ്യമം ഹെൽത്ത് കെയറിന് ഇർഷാദ് സ്കൂളിന്റെ കൈത്താങ്ങ്
text_fieldsമണ്ണാർക്കാട്: ചങ്ങലീരി ഇർഷാദ് ഹൈസ്കൂൾ വിദ്യാർഥികൾ ‘മാധ്യമം’ ഹെൽത്ത് കെയറിലേക്ക് സമാഹരിച്ച തുക കൈമാറി. ഒരു ലക്ഷത്തിയൊന്ന് രൂപയാണ് സ്കൂൾ ലീഡർ പി.സി. ഫഹീം ‘മാധ്യമം’ റസിഡന്റ് എഡിറ്റർ ഇനാം റഹ്മാന് കൈമാറിയത്.
പ്രിൻസിപ്പൽ മുഹമ്മദ് റിയാസ്, ഐ.ഇ.സി.ടി വൈസ് ചെയർമാൻ അഹമ്മദ് സഈദ്, പി.ടി.എ പ്രസിഡന്റ് സമീർ ചോമേരി, ഐ.ഇ.സി.ടി സെക്രട്ടറി സുബൈർ പടുവിൽ, മാനേജർ അബ്ദുൽ ജബ്ബാർ, ട്രസ്റ്റ് അംഗം ഫൈസൽ, മാധ്യമം എക്സിക്യൂട്ടീവ് ഓഫിസർ മൻസൂർ എന്നിവർ സംസാരിച്ചു.
ഏറ്റവും കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ മുഹമ്മദ് സയാൻ, ഫെല്ലാ മെഹറീൻ, അലീഫ് അബ്ദുൽ ജബ്ബാർ തുടങ്ങിയവരെയും ഏറ്റവും കൂടുതൽ തുക സമാഹരിച്ച ക്ലാസ് ടീച്ചർ നബീൽ അസ്ഹരിയെയും ആദരിച്ചു.
വൈസ് പ്രിൻസിപ്പൽ നസീറുദ്ദീൻ പാലക്കാഴി, സ്റ്റാഫ് സെക്രട്ടറി സെയ്താലി, അധ്യാപകരായ രജിത, ഫാസിൽ, ശരീഫ് തുടങ്ങിയവർ നേതൃത്വം നൽകി

