മണ്ണുമാന്തി യന്ത്രത്തിന് ഡീസലടിച്ചതിലെ തിരിമറിയിൽ അന്വേഷണം
text_fieldsപാലക്കാട്: മണ്ണുമാന്തി യന്ത്രത്തിന് ഡീസൽ അടിച്ച വകയിൽ തിരിമറി നടത്തിയതായി സംശയമുയർന്ന സാഹചര്യത്തിൽ നഗരസഭ സെക്രട്ടറി അന്വേഷിക്കാൻ ഉത്തരവിട്ടു.
പാലക്കാട് നഗരസഭയിലെ താൽക്കാലിക ഡ്രൈവർ ഡീസൽ അടിച്ച വകയിൽ കൂടുതൽ തുക വാങ്ങിയെന്ന് സംശയമുയർന്ന സാഹചര്യത്തിലാണ് ഉത്തരവിട്ടത്.
മണ്ണുമാന്തി യന്ത്രത്തിന്റെ മൈലേജും ഡീസൽ വാങ്ങിയ തുകയും സംബന്ധിച്ച് പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. നഗരസഭയിലെ മാലിന്യനീക്കത്തിന് ഉപയോഗിക്കുന്ന രണ്ട് മണ്ണുമാന്തിയന്ത്രങ്ങളുടെ പേരിലാണ് തിരിമറി സംശയം ഉയർന്നത്. ജെ.സി.ബിയും ഹിറ്റാച്ചിയും കാലപ്പഴക്കം വന്നവയാണ്.
ഹിറ്റാച്ചി പ്രവർത്തന രഹിതമായിട്ട് മാസങ്ങളായി. ഡീസൽ തിരിമറി ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ വാർഷിക ഓഡിറ്റിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അതിനാൽ ഓഡിറ്റ് രേഖകൾ അധികൃതർ വെളിപ്പെടുത്തുന്നില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

