Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവോ​ട്ട്...

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താം ഇ​ങ്ങ​നെ...

text_fields
bookmark_border
വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താം ഇ​ങ്ങ​നെ...
cancel

പാ​ല​ക്കാ​ട്: വോ​ട്ട​ര്‍ പോ​ളി​ങ് ബൂ​ത്തി​ലെ​ത്തി​യാ​ല്‍ ബൂ​ത്തി​ലെ ആ​ദ്യ പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ സ​മ്മ​തി​ദാ​യ​ക​ന്റെ പേ​രും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡും പ​രി​ശോ​ധി​ക്കും.ര​ണ്ടാ​മ​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ വോ​ട്ട​റു​ടെ കൈ​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടു​ക​യും സ്ലി​പ് ന​ല്‍കു​ക​യും ര​ജി​സ്റ്റ​റി​ല്‍ ഒ​പ്പ് രേ​ഖ​പ്പെ​ടു​ത്താ​ന്‍ നി​ര്‍ദേ​ശി​ക്കു​ക​യും ചെ​യ്യും. മൂ​ന്നാ​മ​ത്തെ പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ്ലി​പ് വാ​ങ്ങു​ക​യും വി​ര​ലി​ലെ മ​ഷി​യ​ട​യാ​ളം പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്യും. ശേ​ഷം വോ​ട്ട​ര്‍ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ് മെ​ഷീ​നി​ന് അ​ടു​ത്തേ​ക്ക് (ഇ.​വി.​എം) പോ​കാം. ഇ.​വി.​എ​മ്മി​ല്‍ നി​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​യു​ടെ​യോ/​നോ​ട്ട​യു​ടെ​യോ നേ​രെ​യു​ള്ള നീ​ല ബ​ട്ട​ണ്‍ അ​മ​ര്‍ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താം.

തു​ട​ര്‍ന്ന് ബ​ട്ട​ണ്‍ അ​മ​ര്‍ത്തി​യ സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രി​നോ ചി​ഹ്ന​ത്തി​നോ നേ​രെ​യു​ള്ള ചു​വ​ന്ന ലൈ​റ്റ് തെ​ളി​യും. സ​മ്മ​തി​ദാ​യ​ക​ന്‍ തെ​ര​ഞ്ഞെ​ടു​ത്ത സ്ഥാ​നാ​ർ​ഥി​യു​ടെ/​നോ​ട്ട​യു​ടെ ക്ര​മ​ന​മ്പ​ര്‍, പേ​ര്, ചി​ഹ്നം എ​ന്നി​വ അ​ട​ങ്ങി​യ ബാ​ല​റ്റ് സ്ലി​പ്പ് വി​വി​പാ​റ്റ് പ്രി​ന്റ് ചെ​യ്യു​ക​യും വി​വി​പാ​റ്റ് മെ​ഷീ​നി​ന്റെ സു​താ​ര്യ​മാ​യ വി​ന്‍ഡോ​യി​ല്‍ ഏ​ഴ് സെ​ക്ക​ൻ​ഡ് ദൃ​ശ്യ​മാ​വു​ക​യും ചെ​യ്യും. തു​ട​ര്‍ന്ന് ക​ണ്‍ട്രോ​ള്‍ യൂ​നി​റ്റി​ല്‍ നി​ന്നു​ള്ള ബീ​പ് ശ​ബ്ദം കേ​ള്‍ക്കാം. ഇ​ത് സ​മ്മ​തി​ദാ​യ​ക​ന്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്നു. പ്രി​ന്റ് ചെ​യ്ത സ്ലി​പ് വി​വി​പാ​റ്റ് മെ​ഷീ​നി​ല്‍ സു​ര​ക്ഷി​ത​മാ​യി​രി​ക്കും. വി​വി​പാ​റ്റി​ല്‍ ബാ​ല​റ്റ് സ്ലി​പ്പ് കാ​ണി​ക്കാ​തെ ഇ​രി​ക്കു​ക​യോ ഉ​യ​ര്‍ന്ന ശ​ബ്ദ​ത്തി​ലു​ള്ള ബീ​പ്പ് ശ​ബ്ദം കേ​ള്‍ക്കാ​തി​രി​ക്കു​ക​യോ ചെ​യ്താ​ല്‍ പ്രി​സൈ​ഡി​ങ് ഓ​ഫി​സ​റെ ബ​ന്ധ​പ്പെ​ടാം.

അം​ഗീ​കൃ​ത രേ​ഖ ക​രു​ത​ണം

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ പോ​ളി​ങ് ബൂ​ത്തി​ലെ​ത്തു​ന്ന വോ​ട്ട​ര്‍ ഏ​തെ​ങ്കി​ലും അം​ഗീ​കൃ​ത രേ​ഖ ക​രു​ത​ണം. വോ​ട്ട​ര്‍ ഐ.​ഡി കാ​ര്‍ഡ്, ആ​ധാ​ര്‍ കാ​ര്‍ഡ്, പാ​ന്‍ കാ​ര്‍ഡ്, യൂ​ണി​ക് ഡി​സെ​ബി​ലി​റ്റി ഐ.​ഡി കാ​ര്‍ഡ് (യു.​ഡി.​ഐ.​ഡി), സ​ര്‍വി​സ് ഐ​ഡ​ന്റി​റ്റി കാ​ര്‍ഡ്, ബാ​ങ്കി​ന്റെ​യോ പോ​സ്റ്റ് ഓ​ഫി​സി​ന്റെ​യോ ഫോ​ട്ടോ പ​തി​പ്പി​ച്ച പാ​സ്ബു​ക്ക്, തൊ​ഴി​ല്‍മ​ന്ത്രാ​ല​യ​ത്തി​ന്റെ ഹെ​ല്‍ത് ഇ​ന്‍ഷു​റ​ന്‍സ് സ്മാ​ര്‍ട്ട് കാ​ര്‍ഡ്, ഡ്രൈ​വി​ങ് ലൈ​സ​ന്‍സ്, പാ​സ്‌​പോ​ര്‍ട്ട്, എ​ന്‍.​പി.​ആ​ര്‍ സ്‌​കീ​മി​ന് കീ​ഴി​ല്‍ ആ​ര്‍.​ജി.​ഐ ന​ല്‍കി​യ സ്മാ​ര്‍ട്ട് കാ​ര്‍ഡ്, പെ​ന്‍ഷ​ന്‍ രേ​ഖ, ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ജോ​ബ് കാ​ര്‍ഡ്, എം.​പി/​എം.​എ​ല്‍.​എ/​എം.​എ​ല്‍.​സി​ക്കോ ന​ല്‍കി​യ ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് എ​ന്നി​വ​യി​ല്‍ ഏ​തെ​ങ്കി​ലു​മൊ​രു അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ല്‍ രേ​ഖ വോ​ട്ട​ര്‍ക്ക് കൊ​ണ്ടു​പോ​കാം. ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ പോ​ളി​ങ് ബൂ​ത്തി​ല്‍ അ​നു​വ​ദ​നീ​യ​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VotePalakkad NewsLok Sabha Elections 2024
News Summary - how to Vote
Next Story