Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാട്ടാനക്കൂട്ടം...

കാട്ടാനക്കൂട്ടം ജനവാസമേഖലയിൽ; കൃ​ഷി​നാ​ശം വ്യാപകം

text_fields
bookmark_border
കാട്ടാനക്കൂട്ടം ജനവാസമേഖലയിൽ; കൃ​ഷി​നാ​ശം വ്യാപകം
cancel
camera_alt

കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച എ​ല​വ​ഞ്ചേ​രി പ​ന​ങ്ങാ​ട്ടി​രി പു​ളി​യ​ന്തോ​ണി​യി​ൽ സി.​വി. ഗോ​പാ​ലി​ന്റെ കൃ​ഷി​യി​ടം

കൊ​ല്ല​ങ്കോ​ട്: കാ​ട്ടാ​ന​ശ​ല്യം വ്യാ​പ​ക​മാ​യ​തോ​ടെ പൊ​റു​തി​മു​ട്ടി നാ​ട്ടു​കാ​ർ. എ​ല​വ​ഞ്ചേ​രി, കൊ​ല്ല​ങ്കോ​ട്, മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ര​ണ്ടാ​ഴ്ച​യാ​യി കാ​ട്ടാ​ന​ശ​ല്യം വ്യാ​പ​ക​മാ​യ​ത്. പ​ന​ങ്ങാ​ട്ടി​രി പു​ളി​യ​ന്തോ​ണി​യി​ൽ സി.​വി. ഗോ​പാ​ലി​ന്റെ തോ​ട്ട​ത്തി​ൽ കാ​ട്ടാ​ന​ക​ൾ 40 തെ​ങ്ങു​ക​ളും 28 ക​മു​കു​ക​ളും ന​ശി​പ്പി​ച്ചു. തെ​ന്മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ കൃ​ഷി​നാ​ശം തു​ട​രു​ക​യാ​ണ്. കൊ​ല്ല​ങ്കോ​ട്, മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ഴി​ഞ്ഞ​ദി​വ​സം കാ​ട്ടാ​ന​യെ​ത്തി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു.

എ​ല​വ​ഞ്ചേ​രി: തെ​ന്മ​ല​യി​ലെ കാ​ട്ടാ​ന ശ​ല്യം ഇ​ല്ലാ​താ​ക്കാ​ൻ വ​നം​വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ബി.​ജെ.​പി കൊ​ല്ല​ങ്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ഷി നാ​ശ​മു​ണ്ടാ​യ പ്ര​ദേ​ശം പാ​ല​ക്കാ​ട് സെ​ൽ കോ​ഓ​ഡി​നേ​റ്റ​ർ എ​ൻ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, മ​ണ്ഡ​ലം അ​ധ്യ​ക്ഷ​ൻ കെ.​ആ​ർ. പ്ര​ശാ​ന്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ബാ​ബു, പി. ​ഹ​രി​ദാ​സ് ചു​വ​ട്ടു​പാ​ടം, ആ​ർ. ശി​വ​കു​മാ​ർ, എ​ൻ. ദി​വാ​ക​ര​ൻ, കെ.​ഗി​രി​ഷ്, വി. ​പ​ര​മേ​ശ്വ​ര​ൻ, വി. ​ബ​ല​രാ​മ​ൻ, കെ. ​രാ​മ​ദാ​സ് , ടി.​സി ക​ണ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsWild Elephant AttackPalakkad NewsWidespread damage
News Summary - Herd of wild elephants in populated areas; widespread damage to crops
Next Story