കനത്ത മഴ; 17 വീടുകള്‍ കൂടി തകര്‍ന്നു
text_fieldsകോങ്ങാട് മരംവീണ് വൈദ്യുതി ട്രാൻസ്ഫോർമർ തകർന്ന നിലയിൽ
പാലക്കാട്: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ 17 വീടുകള്‍ കൂടി തകർന്നു. ചൊവ്വാഴ്ച ഉച്ചക്ക് ഒന്ന് മുതല്‍ ബുധനാഴ്ച ഉച്ചക്ക് 2.30 വരെയുള്ള കണക്കാണിത്. 13 വീടുകള്‍ ഭാഗികമായും നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍, മണ്ണാര്‍ക്കാട് താലൂക്കുകളിൽ ഓരോ വീട് വീതം പൂര്‍ണമായും തകര്‍ന്നു.
ഇതോടെ ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന ആകെ വീടുകളുടെ എണ്ണം 131 ആയി. പാലക്കാട് -നാല്, ആലത്തൂര്‍ -രണ്ട്, ചിറ്റൂര്‍ -രണ്ട്, മണ്ണാര്‍ക്കാട് -നാല്, അട്ടപ്പാടി -ഒന്ന് വീടുകളാണ് ഭാഗികമായി തകര്‍ന്നത്. 27ന് രാവിലെ എട്ടു മുതല്‍ 28ന് രാവിലെ എട്ടു വരെ ജില്ലയില്‍ ശരാശരി 41.81 മി.മീ മഴയാണ് പെയ്തത്.

