കൈത്തറി മേഖല ക്ഷീണത്തിൽ; വേണം സർക്കാറിന്റെ കൈത്താങ്ങ്
text_fieldsകൈത്തറി നെയ്ത്തിലേർപ്പെട്ട വടക്കേ പാവടിയിൽ മുരുകേശൻ അറുണാചലം
കൊല്ലങ്കോട്: ക്ഷീണത്തിലായ കൈത്തറി മേഖലക്ക് സർക്കാർ സഹായം അനുവദിക്കണമെന്നാവശ്യം. 1938ൽ കൊല്ലങ്കോട്ടിൽ സ്ഥാപിതമായ പരസ്പര ഉൽപാദന വിൽപ്പന കേന്ദ്രത്തിൽ തുടക്കത്തിൽ 400ലധികം കുടുംബങ്ങൾ നെയ്ത്ത് മാത്രം ഉപജീവന മാർഗമായി കണ്ട് വസ്ത്രങ്ങൾ നിർമിക്കുന്നവർ ഉണ്ടായിരുന്നു.
അത്യാധുനിക യന്ത്രങ്ങൾ നെയ്ത്ത് മേഖലയിൽ വന്നത് പരമ്പരാഗത നെയ്ത്ത് മേഖലയുടെ തകർച്ചക്ക് വഴിവെച്ചു. കിഴക്കേത്തറ, വടക്കുപാവടി, തെക്കുപാവടി, കിഴക്കേപാവടി, പറക്കളം പാവടി, മേട്ടുപ്പാളയം പാവടി എന്നിവിടങ്ങളിലെ 400 കുടുംബങ്ങളിൽ ആയരത്തിലധികം നെയ്ത്തുകാർ ഉണ്ടായിരുന്നത് ഇപ്പോൾ എട്ടു പേരിലേക്ക് ചുരുങ്ങിയെന്ന് കേന്ദ്രത്തിൽ പ്രസിഡൻറായി പ്രവർത്തിക്കുന്ന പരമശിവൻ നാരായണ മുതലിയാർ പറയു ന്നു. ഡബിൾമുണ്ട്, തോർത്ത് എന്നിവയാണ് നെയ്യുന്നത്. വിദ്യാലയങ്ങളിലെ യൂനിഫോം നെയ്ത്തിന്റെ ഓർഡർ ഉള്ളതിനാലാണ് കൊല്ലങ്കോട്ടെ നെയ്ത്ത് മേഖല നിലനിൽക്കുന്നതെന്ന് 72 കാരനായ വടക്കേപാവടിയിൽ മുരുകേശൻ അറുണാചലം പറഞ്ഞു.
ഒരു കാലത്ത് പത്ത് തോർത്ത് നെയ്താൽ 300 രൂപ ലഭിക്കുമായിരുന്നു. മുണ്ടിന് 120-150രൂപയും ലഭിക്കും. യന്ത്രത്താൽ നിർമിക്കുന്ന മുണ്ടിന് 150 രുപ മുതൽ മാർക്കറ്റിൽ വിൽപ്പന നടക്കുമ്പോൾ കൈത്തറി വസ്ത്രങ്ങൾക്ക് ഡിമാന്റ് കുറയുകയാണ്. സർക്കാർ മേഖലയെ കുറിച്ച് പഠിച്ച് വേണ്ട സഹായം ചെയ്യണമെന്നാണ് തൊഴിലാളികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

