ത്രികോണ മധ്യേ....
text_fieldsഅലനല്ലൂർ : കോട്ടോപ്പാടം, അലനല്ലൂർ ഗ്രാമ പഞ്ചായത്തുകളിലെ ശക്തമായ ത്രികോണ മത്സരങ്ങൾ നടക്കുന്ന വാർഡുകൾ ശ്രദ്ധാകേന്ദ്രങ്ങളാകുന്നു.അലനല്ലൂർ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ലീഗിലെ പി.ബഷീർ സ്വതന്ത്രനായും, സി.പി.എമ്മിൽ പി. ഭാസ്കരനും, സി.പി.എം വിമതനായി എം.അബൂബക്കർ എന്ന ബൈജു എന്നിവരാണ് മത്സരിക്കുന്നത്.
അഞ്ചാം വാർഡ് കൈരളിയിൽ മുസ്‍ലിം ലീഗ് എടത്തനാട്ടുകര മേഖല പ്രസിഡൻറ് പി.പി. ഷാനവാസും, സി.പി.എമ്മിൽ എ. അനിൽകുമാറും, വെൽഫയർ പാർട്ടിയിൽ അബ്ദുൽ അസീസും മത്സരിക്കുന്നു. ഇവിടെ അഞ്ച് സ്ഥാനാർത്ഥികളാണ് നിലവിലുള്ളത്. 11ാം വാർഡ് കണ്ണംകുണ്ടിൽ ഏഴ് സ്ഥാനാർഥികളാണ് രംഗത്ത്. കോൺഗ്രസിലെ അബ്ദുസ്സലാം ചോലക്കലകത്തും,
സി.പി. എമ്മിലെ കെ. അൻഷാദലിയും, വെൽഫെയർ പാർട്ടിയിലെ സി. ഷാജഹാനുമാണ് കടുത്ത മത്സരത്തിലുള്ളത്. 22 ാം വാർഡ് ആലുംകുന്നിൽ നാല് മത്സരാർഥികൾ ഉണ്ട്. വെൽഫെയർ പാർട്ടി സ്വതന്ത്ര സ്ഥാനാർഥിയും അലനല്ലൂർ പഞ്ചായത്ത് വെൽഫെയർ പാർട്ടി പ്രസിഡൻറുമായ പി. ജമാലുദ്ദീൻ (ആലു), കോൺഗ്രസിലെ സുരേഷ് ബാബു കൊടുങ്ങയിൽ, സി.പി.എമ്മിലെ വി. രാമകൃഷ്ണൻ എന്നിവരാണ് മത്സരത്തിലുള്ളത്.
കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിൽ ഒന്നാം വാർഡ് കാപ്പ്പറമ്പിൽ നാല് സ്ഥാനാർഥികൾ ഉണ്ട്. യു.ഡി.എഫ് വിമതനായി നിൽക്കുന്ന മുസ്‍ലിം ലീഗിലെ ഷിഹാബുദ്ദീൻ എന്ന മാനുവും, കോൺഗ്രസിലെ ഷാനിർബാബു, സി. പി. എമ്മിലെ വീരാൻകുട്ടി എന്നിവരാണ് കടുത്ത പോരാട്ടത്തിലുള്ളത്. നാലാം വാർഡ് കച്ചേരി പറമ്പിൽ മുസ്‍ലിം ലീഗ് സ്ഥാനാർഥി സൈനുദ്ദീൻ താളിയിലിനെതിരെ ലീഗ് വിമതനായി മത്സരിക്കുന്ന അലവി എന്ന മുത്തുട്ടിയും, സി.പി.എമ്മിൽ കെ.ടി. സിദ്ദീഖും മത്സരിക്കുന്നു. ഇവിടെ അഞ്ച് സ്ഥാനാർഥികളാണ്.
അഞ്ചാം വാർഡ് കണ്ടമംഗലത്ത് നാല് സ്ഥാനാർഥികൾ ഉണ്ട്. കോൺഗ്രസിലെ നൗഷാദ്, സി.പി. എമ്മിലെ വിനോദ്, സി.പി.എം വിമതനായ മൊയ്തീൻകുട്ടി എന്നിവരാണ് പോരാട്ടത്തിലുള്ളത്. തെയ്യോട്ട് ചിറയിൽ നാല് സ്ഥാനാർഥികൾ ഉണ്ട്. കോൺഗ്രസിലെ ആമിന കുട്ടി, സി.പി. എമ്മിലെ ധന്യ പ്രകാശ് , സി.പി.എം. വിമതൻ പി.സി.സൈനബയാണ് പോരാട്ടത്തിലുള്ളത്. 17ാം വാർഡ് കോട്ടോപ്പാടം ഈസ്റ്റിൽ നാല് സ്ഥാനാർഥികളാണ്. ലീഗിലെ മുഹമ്മദ് സാലി, സി.പി.എമ്മിലെ മിർഷാദ്, സി.പി.എം വിമതൻ റഷീദ് ഓങ്ങല്ലൂർ എന്നിവരാണ് പോരാട്ടത്തിലുള്ളത്.
റഷീദ് ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു. 21-ാം വാർഡ് മലേരിയത്ത് ലീഗ് വിമതനായി കെ. അബ്ദുസലാം, ലീഗ് സ്ഥാനാർഥി മുഹമ്മദ് ബഷീർ കുമംഞ്ചീരി, സി.പി.എമ്മിലെ ഷരീഫ ഓടകുഴി എന്നിവരാണ് ശക്തമായ പോരാട്ടത്തിലുള്ളത്. മുസ്ലീം ലീഗ് വിമതനായി മത്സരിക്കുന്ന ഷിഹാബുദ്ദീനെ ലീഗ് സസ്പെൻറ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

