Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപൈ​പ്പ് ലൈ​നി​നാ​യി...

പൈ​പ്പ് ലൈ​നി​നാ​യി പൊ​ളി​ച്ചി​ട്ടു; വെ​ങ്ങ​ന്നൂ​ർ റോ​ഡി​ൽ ഗ​താ​ഗ​തം ദു​സ്സ​ഹം

text_fields
bookmark_border
പൈ​പ്പ് ലൈ​നി​നാ​യി പൊ​ളി​ച്ചി​ട്ടു; വെ​ങ്ങ​ന്നൂ​ർ റോ​ഡി​ൽ ഗ​താ​ഗ​തം ദു​സ്സ​ഹം
cancel
camera_alt

ആ​ല​ത്തൂ​ർ-​കു​ത്ത​ന്നൂ​ർ റോ​ഡി​ൽ പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ പൊ​ളി​ച്ച വെ​ങ്ങ​ന്നൂ​ർ ഭാ​ഗം

ആ​ല​ത്തൂ​ർ: പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​നാ​യി പൊ​ളി​ച്ചി​ട്ട ആ​ല​ത്തൂ​ർ-​കു​ത്ത​ന്നൂ​ർ റോ​ഡി​ന്‍റെ വെ​ങ്ങ​ന്നൂ​ർ ഭാ​ഗ​ത്ത് ഗ​താ​ഗ​തം ദു​സ്സ​ഹം. പൊ​ടി​ശ​ല്യം കാ​ര​ണം ജ​നം പെ​റു​തി​മു​ട്ടു​ക​യാ​ണ്. ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​യി​ലെ വെ​ങ്ങ​ന്നൂ​ർ നെ​ര​ങ്ങാം​പാ​റ​യി​ലെ ടാ​ങ്കി​ലേ​ക്ക് പോ​ത്തു​ണ്ടി ഡാം ​പ​മ്പി​ങ്ങ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് വെ​ള്ളം എ​ത്തി​ക്കാ​നു​ള്ള പ്ര​ധാ​ന പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​നാ​ണ് റോ​ഡി​ന്‍റെ വ​ശ​ത്തു​കൂ​ടി ചാ​ലെ​ടു​ത്ത​ത്. പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി​വ​രു​ന്നു. ചാ​ലെ​ടു​ത്ത ഭാ​ഗം മ​ണ്ണി​ട്ട് നി​ക​ത്തി​യെ​ങ്കി​ലും വേ​ന​ലാ​യ​ത് കൊ​ണ്ട് ഉ​ണ​ങ്ങി​യ പൊ​ടി​പ​ട​ലം പ​രി​സ​ര​വാ​സി​ക​ളെ അ​ല​സോ​ര​പ്പെ​ടു​ത്തു​ന്നു.

റോ​ഡി​ലൂ​ടെ നി​ര​ന്ത​രം വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​തി​നാ​ൽ പൊ​ടി​ശ​ല്യം കാ​ര​ണം വീ​ട്ടു​കാ​ർ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. വെ​ള്ളം ടാ​ങ്കി​ലേ​ക്ക് എ​ത്തി​ക്കു​ന്ന പൈ​പ്പ് സ്ഥാ​പി​ച്ച് ക​ഴി​ഞ്ഞാ​ൽ വി​ത​ര​ണം ചെ​യ്യാ​നു​ള്ള പൈ​പ്പ് സ്ഥാ​പി​ക്ക​ൽ പ്ര​വൃ​ത്തി റോ​ഡി​ന്‍റെ എ​തി​ർ​ദി​ശ​യി​ൽ തു​ട​ങ്ങും.​റോ​ഡി​ന്‍റെ ര​ണ്ടു ഭാ​ഗ​ത്തേ​യും പ്ര​വൃ​ത്തി ക​ഴി​ഞ്ഞ ശേ​ഷ​മാ​യി​രി​ക്കും റോ​ഡ് ന​ന്നാ​ക്കു​ന്ന പ​ണി തു​ട​ങ്ങു​ക. അ​തു​വ​രെ ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TrafficpipelinePalakkad News
News Summary - Demolished for pipeline
Next Story