Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജില്ല ആശുപത്രി പരിസരത്തെ തകർന്ന റോഡുകൾ രോഗികളുടെ ദുരിതം വർധിപ്പിക്കുന്നു
text_fieldsbookmark_border
ജില്ല ആശുപത്രി പരിസരത്തെ തകർന്ന റോഡ്
പാലക്കാട്: ജില്ല ആശുപത്രിയിലും വനിത-ശിശു ആശുപത്രിയുടെ പരിസരത്തെ തകർന്ന റോഡുകൾ രോഗികളുടെ ദുരിതം വർധിപ്പിക്കുന്നു. റോഡുകളിൽ കുഴികൾ നിറഞ്ഞതോടെ ചെറിയ വാഹനങ്ങൾ ഇതിലെ പോകാൻ ഏറെ പ്രയാസപ്പെടുകയാണ്. ഓടകളുടെ സ്ലാബുകൾ പലയിടത്തും ഇളകിയതിനാൽ ഇതിനു മുകളിലൂടെ കാൽനടയാത്ര ഏറെ ദൂരിതമാണ്.
ഇതിനോട് ചേർന്ന് പുല്ലും പാഴ്ചെടികളും വളരുന്നതിനാൽ ഇഴജന്തുക്കൾ കിടന്നാൽ പോലും അറിയാൽ കഴിയില്ല. വനിത-ശിശു ആശുപത്രിയുടെ മുൻവശത്തെ തുറന്ന ഓടകളിൽ മലിന ജലവും കെട്ടികിടക്കുന്നുണ്ട്. മൂക്കൂപൊത്തിവേണം ഇതിലെ നടക്കാൻ.
Next Story

