തിരിച്ചുപിടിക്കാൻ സി.പി.എം; നിലനിർത്താൻ യു.ഡി.എഫ്
text_fieldsമാത്തൂർ: 20 വർഷത്തെ തുടർഭരണത്തിനിടക്ക് കൈവിട്ടുപോയ പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാൻ സി.പി.എം അശ്രാന്ത പരിശ്രമം നടത്തുമ്പോൾ 2020ൽ കൈപിടിയിൽ ലഭിച്ച ഭരണം തുടർന്നും നിലനിർത്താൻ യു.ഡി.എഫും ജീവന്മരണ പോരാട്ടം നടത്തുന്ന മാത്തൂരിൽ സ്ഥിതി പ്രവചനാതീതമാണ്.
2020ൽ 16 വാർഡുകളുള്ള ഇവിടെ കോൺഗ്രസ് -എട്ട്, സി.പി.എം -ഏഴ്, ബി.ജെ.പി -ഒന്ന് എന്നിങ്ങനെയാണ് സീറ്റ് നേടിയത്. ഇപ്പോൾ രണ്ട് വാർഡുകൾ വർധിച്ച് 18 ആയിട്ടുണ്ട്. ഓരോ വാർഡുകളിലും ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. ഭൂരിഭാഗം കർഷകർ അടങ്ങുന്ന മാത്തൂർ പഞ്ചായത്തിൽ യു.ഡി.എഫ് പ്രചാരണായുധമാക്കുന്നത് നെല്ല് സംഭരണത്തിലെ അപാകതയും അഞ്ച് വർഷത്തെ ഭരണ നേട്ടവുമാണ്.
സി.പി.എമ്മുകാരുടെ പ്രചാരണായുധം ക്ഷേമ പെൻഷൻ രണ്ടായിരം രൂപയാക്കി വർധിപ്പിച്ചതും യു.ഡി.എഫിന്റെ ഭരണപോരായ്മകളുമാണ്. 2020ൽ ഒരു സീറ്റ് നേടിയ ബി.ജെ.പി നില മെച്ചപ്പെടുത്താൻ ഒപ്പത്തിനൊപ്പമുണ്ട്. പഞ്ചായത്തിൽ തീപാറും പോരാട്ടം സി.പി.എമ്മും കോൺഗ്രസും തമ്മിലാണെങ്കിലും ത്രികോണ മത്സരത്തിനാണ് പഞ്ചായത്ത് വേദിയായിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

