Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പന്നിപ്പടക്കം കടിച്ചു; പാലക്കാട് പശുവിന്റെ വായ പൊട്ടിത്തെറിച്ചു
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
പാലക്കാട്: പന്നിപ്പടക്കം കടിച്ച് പശുവിന്റെ വായ തകർന്നു. പുതുനഗരം സ്വദേശിയായ സതീശന്റെ പശുവിനാണ് പരിക്ക് പറ്റിയത്. കാട്ടുപന്നിയെ തടയാനായി പൊറോട്ടയിൽ പൊതിഞ്ഞുവെച്ച പടക്കമാണ് മേഞ്ഞു നടന്ന പശു കടിച്ചത്. പുതുനഗരം പൊലീസ് അന്വേഷണം തുടങ്ങി. കൊയ്ത്തു കഴിഞ്ഞ പാടത്താണ് പടക്കം വെച്ചിരുന്നത്.
പശുവിന് പരിക്കുപറ്റിയതോടെ ഉപജീവനമാർഗം വഴിമുട്ടിയെന്ന് സതീഷ് പറയുന്നു. ഒരു ലക്ഷം രൂപ വിലയുള്ള പശു പ്രസവിച്ചിട്ട് 20 ദിവസമേ ആയിട്ടുള്ളൂ.
Next Story

