Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവുമായി ദമ്പതികൾ പിടിയിൽ
text_fieldsbookmark_border
മസാദുൽ ഇസ്ലാം, റീന ബീബി
ഹേമാംബിക നഗർ: 9.31 കിലോഗ്രാം കഞ്ചാവ് സഹിതം ദമ്പതികൾ പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദബാദ് സ്വദേശികളായ മസാദുൽ ഇസ്ലാം (38), ഭാര്യ റീന ബീബി (36) എന്നിവരാണ് പിടിയിലായത്. ഒലവക്കോടിന് സമീപം ട്രെയിൻ ഇറങ്ങിയ ഇവരെ താണാവ് ഭാഗത്തുവെച്ച് പരിശോധിച്ചപ്പോഴാണ് തോൾ ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.
ശനിയാഴ്ച പുലർച്ചെ 5.30ഓടെയാണ് സംഭവം. ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് ഡാൻസാഫും ഹേമാംബിക നഗർ പൊലീസുമാണ് പരിശോധന നടത്തിയത്. എ.എസ്.പി രാജേഷ് കുമാർ, എസ്.ഐ ഉദയ് കുമാർ, ഡാൻസാഫ് ടീം എന്നിവർ നേതൃത്വം നൽകി. പ്രതികളെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story

