പല്ലശ്ശനയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു
text_fieldsപല്ലശ്ശനയിൽ അഗ്നിക്കിരയായ
മുകുന്ദന്റെ വീട്
പല്ലശ്ശന: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഓലമേഞ്ഞ വീട് പൂർണമായി കത്തിനശിച്ചു, പല്ലശ്ശന കരിങ്കുളം തോട്ടുംകുളമ്പിൽ മുകുന്ദന്റെ വീടാണ് നശിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം. വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് വീട് കത്തിനശിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിയ സിലിണ്ടർ 20 മീറ്റർ മാറി പാടത്ത് തെറിച്ചു. ഒരു സിലിണ്ടർ പൊട്ടാതെ ഉണ്ടായത് കൊല്ലങ്കോട് അഗ്നിരക്ഷ സേനയെത്തി തണുപ്പിച്ചതിനുശേഷം സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വസ്ത്രങ്ങൾ, സർട്ടിഫിക്കറ്റുകൾ, വീട്ടുസാധനങ്ങൾ എന്നിവ പൂർണമായി നശിച്ചു. അഗ്നിരക്ഷ സേന അസി. സ്റ്റേഷൻ ഓഫിസർ ആർ. രമേശ്, ആർ. രതീഷ് കുമാർ, എസ്. രാജീവ്, എസ്. പ്രശാന്ത്, ഗുരുവായൂരപ്പൻ എന്നിവരാണ് തീയണച്ചത്.

