Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോട് നവീകരണം കർഷകർക്ക് ഇരുട്ടടിയായെന്ന് പരാതി

text_fields
bookmark_border
മണ്ണൊലിപ്പ് പ്രതിരോധിച്ചിരുന്ന കൈതച്ചെടികൾ വേരുൾപ്പെടെ വെട്ടിമാറ്റി
തോട് നവീകരണം കർഷകർക്ക് ഇരുട്ടടിയായെന്ന് പരാതി
cancel
camera_alt

അ​മ്പ​ല​പ്പാ​റ ക​ണ്ണ​മം​ഗ​ലം തോ​ട്ടി​ലെ മ​ണ്ണൊ​ലി​പ്പ് പ്ര​തി​രോ​ധി​ച്ചി​രു​ന്ന കൈ​തച്ചെ​ടി​ക​ൾ വ്യാ​പ​ക​മാ​യി വെ​ട്ടിന​ശി​പ്പി​ച്ച നി​ല​യി​ൽ

ഒറ്റപ്പാലം: ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ തോട് നവീകരണ ഭാഗമായി മണ്ണൊലിപ്പ് പ്രതിരോധിച്ചിരുന്ന വശങ്ങളിലെ കൈതച്ചെടികൾ ഉൾപ്പെടെ നശിപ്പിച്ചത് കർഷകർക്ക് ഇരുട്ടടിയായി. അമ്പലപ്പാറ ചെറുമുണ്ടശ്ശേരിയിലെ കണ്ണമംഗലം തോട് നവീകരണത്തിലാണ് കൈതച്ചെടികൾ വ്യാപകമായി നശിപ്പിക്കപ്പെട്ടതെന്ന് കർഷകർ പറയുന്നു. തോടിനോട് ചേർന്നുള്ള പാടശേഖരങ്ങൾക്കാണ് മണ്ണിടിച്ചിൽ ഭീഷണിയുള്ളത്.

തുലാമഴ ശക്തമായി പെയ്താൽ തോടിന്റെ വശങ്ങളിടിഞ്ഞ് കൃഷി നാശം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. തോട് നവീകരണം നടത്തുമ്പോൾ തോട്ടിലേക്ക് ചാഞ്ഞ് നിൽക്കുന്ന കൈതച്ചെടികളുടെ അടിഭാഗം നിർത്തി വെട്ടിമാറ്റാറാണ് പതിവ്.

ഇത് വീണ്ടും തളിരിട്ട് മരമാകുമെന്നതിനാൽ ആശങ്കപ്പെടേണ്ടതില്ല. കഴിഞ്ഞ വർഷവും മഴക്കാലത്തിന് മുമ്പായി തൊഴിലുറപ്പ് തൊഴിലാളികൾ തോട് നവീകരിച്ചിരുന്നു. വട്ടക്കുണ്ട് മുതൽ കുന്നത്തൊടി വരെ പ്രദേശത്തെ തോട് നവീകരണം ഏതാണ്ട് ഒന്നര ലക്ഷം രൂപ ചെലവിട്ടാണ് നടന്നത്.

വേരുൾപ്പെടെ കൈതച്ചെടികളുടെ തടി ഭാഗം നിർത്തിയാണ് തൊഴിലാളികൾ വെട്ടിമാറ്റിയിരുന്നത്. തോടിന്റെ അരിക് സംരക്ഷണം ഊർജ്ജിതമാക്കുക എന്ന ലക്ഷ്യത്തോടെ മണ്ണ് നിറച്ച ചാക്കുകളിൽ കൈതച്ചെടികളും നട്ടിരുന്നു. വളർച്ച ആരംഭിച്ച തൈകളാണ് മണ്ണുമാന്തിയുടെ സഹായത്തോടെ വേരോടെ പിഴുതുമാറ്റിയത്. അര കിലോമീറ്റർ ദൂരമാണ് തോട് നവീകരണം നടത്തിയത്. കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ ചെറിയ തോതിലുള്ള മണ്ണിടിച്ചിലുണ്ടായതായും കർഷകർ പറഞ്ഞു. ജില്ല കലക്ടർ, കൃഷി ഭവൻ അധികൃതർ എന്നിവരെ സമീപിക്കാനുള്ള നീക്കത്തിലാണ് പാട ഉടമകൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Complaint That Canal Renovation Has Come as a Blow to Farmers
Next Story