Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരാതി നൽകി മടുത്തു; ബസുടമകളും ജീവനക്കാരും കുഴികളടച്ചു

text_fields
bookmark_border
പരാതി നൽകി മടുത്തു; ബസുടമകളും ജീവനക്കാരും കുഴികളടച്ചു
cancel
camera_alt

ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം പാ​ല​ത്തി​ലെ കു​ഴി​ക​ൾ ബ​സ് ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും നി​ക​ത്തി​യ​പ്പോ​ൾ

ഒറ്റപ്പാലം: അധികൃതർ അവഗണന തുടർന്നതോടെ സഹികെട്ട ബസുടമകളും ജീവനക്കാരും ചട്ടികളും മൺവെട്ടിയുമായി തകർന്ന പാതയിലിറങ്ങി കുഴികളടച്ചു.

പാലക്കാട് - കുളപ്പുള്ളി പാതയിൽ ഈസ്റ്റ് ഒറ്റപ്പാലം തോട്ടുപാലത്തിൽ ഗതാഗതകുരുക്കിന് മുഖ്യ കാരണമായിരുന്ന വലിയ കുഴികളാണ് ഇവർ നികത്തിയത്.

കുഴികൾ കാരണം പാലത്തിന് അപ്പുറവും ഇപ്പുറവും വാഹനങ്ങളുടെ നീണ്ട നിരയാണ്.

മഴ പെയ്തതോടെ കുരുക്ക് പതിന്മടങ്ങായി. നിരവധി പരാതികൾ പൊതുമരാമത്ത് വകുപ്പിന് നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് ബസ് ഉടമ, തൊഴിലാളി സംയുക്ത സമിതി ഭാരവാഹികൾ പറഞ്ഞു.

ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം രാത്രി കുഴിയടക്കമെന്ന് അധികൃതർ ഉറപ്പ് നൽകിയതാണ്. എന്നാൽ, നടപടിയുണ്ടായില്ല. തുടർന്നാണ് ബസ് ഉടമകളും തൊഴിലാളികളും കുഴികളടക്കാൻ മുന്നിട്ടിറങ്ങിയത്. സമയം പാലിക്കാൻ കഴിയാത്ത വിധം പാലം പരിസരത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് ബസ് ഓണേഴ്‌സ് അസോസിയേഷൻ താലൂക്ക് ട്രഷറർ പി.കെ സിദ്ദിഖ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - പരാതി നൽകി മടുത്തു; ബസുടമകളും ജീവനക്കാരും കുഴികളടച്ചു
Next Story