കോട്ടമൈതാനത്ത് വരൂ, ടൈറ്റാനിക്കിൽ കയറാം
text_fieldsപാലക്കാട് നഗര ഹൃദയത്തിൽ പ്രദർശനത്തിന് തയാറാക്കിയ ടൈറ്റാനിക് മാതൃക
പാലക്കാട്: നഗരഹൃദയത്തിൽ സന്ദർശകരെ വരവേറ്റ് ടൈറ്റാനിക് കപ്പൽ. നഗരത്തിൽ സ്റ്റേഡിയത്തിന് സമീപമുള്ള ഗ്രൗണ്ടിലാണ് ഡി.ജെ. അമ്യൂസ്മെന്റിന്റെ നേതൃത്വത്തിൽ ടൈറ്റാനിക്കിന്റെ മാതൃക ഒരുക്കിയിരിക്കുന്നത്. ഒന്നിലധികം നിലയുള്ള കപ്പലിൽ ടൈറ്റാനിക്കിന്റെ ചരിത്രം മുതൽ അകത്തളങ്ങൾ വരെ പുനഃരാവിഷ്കരിച്ചിട്ടുണ്ട്. വൈകീട്ട് നാലുമുതൽ ഒമ്പതുവരെയാണ് പ്രദർശനം.
ശനി, ഞായർ ഉൾപ്പെടെയുള്ള ഒഴിവുദിവസങ്ങളിൽ വൈകീട്ട് മൂന്നുമുതൽ രാത്രി 9.30 വരെ പ്രദർശനം ഉണ്ടാകും. മങ്കര സ്വദേശികളായ ദിനേഷ് കുമാറും സഹോദരൻ ജയപ്രകാശും ആണ് ആശയത്തിന് പിന്നിൽ. അഖിൽ സുനിൽ ആണ് ആർട്ട് ഡയറക്ടർ. പ്രദർശന നഗരിയിൽ വിവിധ ഉൽപന്നങ്ങളുടെ സ്റ്റാളുകളും ഫുഡ് കോർട്ട്, ഹൈടെക് അമ്യൂസ്മെൻറ് പാർക്ക്, അഭ്യാസപ്രകടനങ്ങൾ തുടങ്ങിയവയും ഉണ്ടാകും. 80 രൂപയാണ് പ്രവേശന ഫീസ്. 45 ദിവസം പ്രവർത്തനം തുടരുമെന്ന് സംഘാടകർ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

