സ്കൂളിൽ ഞങ്ങളേം ചേർക്കുമോ?
text_fieldsകോട്ടായി അയ്യംകുളത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കൾ
കോട്ടായി: സ്കൂൾപഠനം സ്വപ്നംകണ്ട് അയ്യംകുളത്ത് താമസമാക്കിയ ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങളിലെ 15 കുട്ടികൾ. രാജസ്ഥാനിൽ നിന്നുള്ള ഒമ്പത് കുടുംബങ്ങളാണ് അയ്യംകുളത്ത് ഷെഡ് കെട്ടി താമസിക്കുന്നത്. പ്ലാസ്റ്റർ ഓഫ് പാരീസുകൊണ്ട് വിവിധ കലാരൂപങ്ങളും ആരാധനാമൂർത്തികളുടെ രൂപങ്ങളും ഉണ്ടാക്കി വിൽക്കുന്ന കുടുംബങ്ങളാണിവർ. 10 വർഷത്തോളമായി ഇവർ അയ്യംകുളത്ത് താമസിച്ച് കച്ചവടം നടത്തുകയാണ്.
മഴക്കാലത്ത് എല്ലാവരും സ്വന്തം നാട്ടിലേക്ക് മടങ്ങും. വേനലിന്റെ തുടക്കത്തിൽ വീണ്ടും തിരിച്ചെത്തും. ഒമ്പത് കുടുംബങ്ങളിൽ സ്കൂൾ പ്രായമുള്ള 15 കുട്ടികൾ ഉണ്ട്. ഇവർക്ക് അക്ഷരം പഠിക്കാൻ ഒരു മാർഗവുമില്ലാത്ത അവസ്ഥയാണ്. ഒമ്പത് കുടുംബങ്ങളിലായി സ്ത്രീകളും കുട്ടികളുമടക്കം അമ്പതിൽപരം അംഗങ്ങളുണ്ട്. ഇവർക്കിടയിൽ ആരോഗ്യ പരിശോധനയും യഥാസമയം നടക്കുന്നില്ല. കുട്ടികൾക്ക് സ്കൂൾ പഠനത്തിന് വഴിയൊരുക്കണമെന്നാവശ്യം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

