Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ പരിപാടി: പാലക്കാട് നഗരത്തിൽ നാളെ ഗതാഗതനിയന്ത്രണം

text_fields
bookmark_border
മുഖ്യമന്ത്രിയുടെ പരിപാടി: പാലക്കാട് നഗരത്തിൽ നാളെ ഗതാഗതനിയന്ത്രണം
cancel

പാ​ല​ക്കാ​ട്: കോ​ട്ട​മൈാ​താ​ന​ത്ത് ന​ട​ക്കു​ന്ന എ​ൻ.​ഇ.​ആ​ർ.​ഇ.​ജി.​എ​സ് സ​മ്മേ​ള​ന​ത്തി​ലും ജി​ല്ല പ​ട്ട​യ​മേ​ള​യി​ലും മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന എ​ൽ.​ഡി.​എ​ഫ് മ​ണ്ഡ​ലം റാ​ലി​യി​ലും പ​​ങ്കെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എ​ത്തു​ന്ന​തി​നാ​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 11.30 വ​രെ​യും വൈ​കു​ന്നേ​രം മൂ​ന്നു​മു​ത​ൽ ആ​റു​വ​രെ​യും ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ട്രാ​ഫി​ക് പൊ​ലീ​സ് അ​റി​യി​ച്ചു.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​ക​രെ പ​രി​പാ​ടി ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ക്കി അ​നു​വ​ദി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യ​ണം.ചി​റ്റൂ​ർ, വ​ണ്ടി​ത്താ​വ​ളം, കൊ​ല്ല​ങ്കോ​ട് ഭാ​ഗ​ത്തു​നി​ന്ന് സ്റ്റേ​ഡി​യം സ്റ്റാ​ൻ​ഡി​ലേ​ക്ക് വ​രു​ന്ന ബ​സു​ക​ൾ വൈ​കു​ന്നേ​രം 3.30 മു​ത​ൽ ആ​റു​വ​രെ കോ​ട്ട​മൈ​താ​ന​ത്ത് ആ​ളെ ഇ​റ​ക്കി അ​തു​വ​ഴി തി​രി​ച്ചു​പോ​ക​ണം.

കോ​ഴി​ക്കോ​ട്, മ​ണ്ണാ​ർ​ക്കാ​ട്, മു​ണ്ടൂ​ർ, മ​ല​മ്പു​ഴ ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന ബ​സു​ക​ൾ ഒ​ല​വ​ക്കോ​ട് ബൈ​പാ​സ്-​മ​ണ​ലി വ​ഴി സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​തെ കോ​ട്ട​മൈ​താ​നം വ​ഴി പോ​ക​ണം. വാ​ള​യാ​ർ, ക​ഞ്ചി​ക്കോ​ട്, കൊ​ഴി​ഞ്ഞാ​മ്പാ​റ ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന ബ​സു​ക​ൾ ച​ന്ദ്ര​ന​ഗ​ർ-​ക​ൽ​മ​ണ്ഡ​പം വ​ഴി വ​ന്ന് സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​തെ തി​രി​ച്ചു​പോ​ക​ണം. ടൗ​ണി​ലൂ​ടെ സ​ർ​വി​സ് ന​ട​ത്തു​ന്ന എ​ല്ലാ ടൗ​ൺ ബ​സു​ക​ളും ഒ​ല​വ​ക്കോ​ട് ബൈ​പാ​സ്-​മ​ണ​ലി വ​ഴി സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​തെ കോ​ട്ട മൈ​താ​നം വ​ഴി പോ​ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic controlPalakkad citypinarayi vijayan
News Summary - Chief Minister's program: Traffic control in Palakkad city tomorrow
Next Story