കഞ്ചാവ് കേസ്: പ്രതികൾക്ക് ആറുമാസം കഠിനതടവും പിഴയും
text_fieldsസുരേഷ്
പാലക്കാട്: 2.200 കിലോഗ്രാം ഉണക്കകഞ്ചാവുമായി യുവാക്കൾ പിടിയിലായ കേസിൽ പ്രതികൾക്ക് ആറുമാസം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഒന്നാംപ്രതി ആലപ്പുഴ കാർത്തികപള്ളി കാന്തല്ലൂർ പട്ടോളി പുതിയവിള ദേശത്ത് പനച്ചമൂട്ടിൽ വീട്ടിൽ അനീഷ് (29), രണ്ടാംപ്രതി ആലപ്പുഴ കാർത്തികപള്ളി കാന്തല്ലൂർ പിച്ചനാട്ട് വടക്കത്തറ വീട്ടിൽ സുരേഷ് (48) എന്നിവരെയാണ് ശിക്ഷിച്ചത്.
ഇതിൽ ഒന്നാംപ്രതി അനീഷ് വിചാരണവേളയിൽ മരണപ്പെട്ടിരുന്നു. സെക്കൻഡ് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ഡി. സുധീർ ഡേവിഡ് ആണ് ശിക്ഷ വിധിച്ചത്. പിഴതുക അടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവ് അനുഭവിക്കണം.
2017 ഡിസംബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് എക്സൈസ് സ്ക്വാഡും എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും പാർട്ടിയും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.
പാലക്കാട് എക്സൈസ് സ്പെഷൽ സ്ക്വാഡ് ഓഫിസ് സർക്കിൾ ഇൻസ്പെക്ടർ എ. രമേഷ് ആണ് കേസ് കണ്ടെടുത്തത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. രാകേഷ് കേസിന്റെ അന്വേഷണവും അന്തിമറിപ്പോർട്ട് സമർപ്പണവും നടത്തി. പ്രോസിക്യൂഷനുവേണ്ടി എൻ.ഡി.പി.എസ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

