കഞ്ചാവ് കേസിൽ പ്രതിക്ക് കഠിനതടവും പിഴയും
text_fieldsഅഷറഫലി
പാലക്കാട്: കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ലക്ഷം രൂപ പിഴയും ശിക്ഷ. കേസിലെ രണ്ടാം പ്രതിയായ പൊള്ളാച്ചി, കോടൂർ റോഡ്, ശുലേശ്വരം പട്ടി, എൻ.ജി.ഒ കോളനി, അഷറഫലി (40) എന്നയാളെയാണ് പാലക്കാട് സെക്കൻഡ് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ഡി. സുധീർ ഡേവിഡ് അഞ്ചുവർഷം കഠിന തടവും ഒര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി അധിക തടവും അനുഭവിക്കണം.
2016 ഒക്ടോബർ 14ന് വൈകീട്ട് 4.25നാണ് കേസിനാസ്പദമായ സംഭവം. ഒന്നും രണ്ടും പ്രതികൾ പാലക്കാട് സിവിൽ സ്റ്റേഷനുസമീപം ടി.എൻ 41 എ.സി 3672 നമ്പർ കാറിൽ 10 കിലോ ഗ്രാം കഞ്ചാവ് വിൽപന നടത്തുന്നതിനായി കൊണ്ടുവന്നത്. അന്നത്തെ ടൗൺ സൗത്ത് എസ്.ഐ സുജിത്ത് കുമാർ, സബ് ഇൻസ്പെക്ടർമാരായ സുരേഷ് ബാബു, വിജയകുമാർ, എസ്.സി.പി.ഒ ദീപു, സജീഷ് എന്നിവരടങ്ങുന്ന സംഘം പിടികൂടുകായായിരുന്നു.
കേസിന്റെ തുടരന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്പെക്ടറയായ ആർ. മനോജ് കുമാറായിരുന്നു. കേസിലെ ഒന്നാംപ്രതി രാജേഷ് ഒളിവിലാണ്. പ്രോസിക്യൂഷനുവേണ്ടി മുൻ അഡീഷനൽ പബ്ലിക് പ്രോസിക്കൂട്ടർ മനോജ് കുമാർ, നിലവിലെ സ്പെഷൽ പബ്ലിക് പ്രോസികൂട്ടർ ശ്രീനാഥ് വേണു എന്നിവർ ഹാജരായി. 14 സാക്ഷികളെ വിസ്തരിച്ച് 37 രേഖകൾ സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

