Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകുപ്പികളിൽ ഇന്ധനം...

കുപ്പികളിൽ ഇന്ധനം നൽകുന്നത് ചട്ടവിരുദ്ധം

text_fields
bookmark_border
buy petrol in an empty bottle is illegal
cancel

പാ​ല​ക്കാ​ട്: പ​മ്പു​ക​ളി​ൽ​നി​ന്ന് ഇ​ന്ധ​നം പ്ലാ​സ്റ്റി​ക്, പെ​റ്റ് ബോ​ട്ടി​ലു​ക​ളി​ൽ കൊ​ടു​ക്കാ​ൻ അ​നു​വാ​ദ​മി​ല്ലെ​ങ്കി​ലും പ​ല പ​മ്പു​ക​ളും ഇ​വ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. എ​ല​ത്തൂ​ർ ട്രെ​യി​ൻ തീ​വെ​പ്പ് കേ​സി​ലെ പ്ര​തി ഷാ​രൂ​ഖ് സെ​യ്ഫി ര​ണ്ടു ബോ​ട്ടി​ലു​ക​ളി​ൽ പെ​​ട്രോ​ൾ വാ​ങ്ങി​യ​ത് ഷൊ​ർ​ണൂ​രി​ലെ ഒ​രു പ​മ്പി​ൽ​നി​ന്നാ​യി​രു​ന്നു.

ഫോം 14​ൽ പ​മ്പു​ക​ൾ​ക്ക് ന​ൽ​കു​ന്ന ലൈ​സ​ൻ​സി​ൽ ഇ​ത്ത​രം പാ​ത്ര​ങ്ങ​ളി​ൽ ഇ​ന്ധ​നം ന​ൽ​ക​രു​തെ​ന്നു ക​ർ​ശ​ന നി​ബ​ന്ധ​ന​യു​ണ്ട്. ന​ഗ​ര​ങ്ങ​ളി​ലെ പ​ല പ​മ്പു​ക​ളി​ലും ഈ ​നി​ബ​ന്ധ​ന പാ​ലി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ പ​മ്പു​ക​ൾ വീ​ഴ്ച വ​രു​ത്താ​റു​ണ്ട്. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ല്‍ പ​ക​ര്‍ന്നു​ള്ള ഇ​വ​യു​ടെ ചി​ല്ല​റ വി​ല്പ​ന ക​ര്‍ശ​ന​മാ​യി ത​ട​യ​ണ​മെ​ന്ന് 2021ൽ ​എ​ക്സ്പ്ലോ​സീ​വ്സ് ഡെ​പ്യൂ​ട്ടി ചീ​ഫ് ക​ണ്‍ട്രോ​ള​ർ നി​ര്‍ദേ​ശം ന​ല്‍കി​യി​രു​ന്നു. ആ​ളു​ക​ളെ ആ​ക്ര​മി​ച്ച് തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​നും കു​പ്പി​ക​ളി​ല്‍ വാ​ങ്ങി​യു​ള്ള പെ​ട്രോ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് തെ​ളി​യി​ച്ച നി​ര​വ​ധി സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്ന നി​ർ​ദേ​ശം.

അ​തേ​സ​മ​യം, പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് നി​ര​വ​ധി യ​ന്ത്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്നു​ണ്ട്. കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ളും മ​റ്റും പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് കാ​നു​ക​ളി​ലാ​ക്കി​യാ​ണ് ഇ​ന്ധ​നം കൊ​ണ്ടു​പോ​കാ​റു​ള്ള​ത്. വാ​ഹ​ന​ങ്ങ​ൾ​ക്ക​ല്ലാ​തെ ഇ​ന്ധ​നം ന​ൽ​കു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ച്ചാ​ൽ ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും പ​രാ​തി​യു​ണ്ട്.

ട്രെയിനിൽ ഇന്ധനം കൊണ്ടുപോയാൽ...

ഷൊ​ർ​ണ്ണൂ​ർ: പെ​ട്ടെ​ന്ന് തീ​പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള പെ​ട്രോ​ൾ പോ​ലു​ള്ള ഇ​ന്ധ​ന​ങ്ങ​ൾ, മ​ണ്ണെ​ണ്ണ, പ​ട​ക്കം മു​ത​ലാ​യ പൊ​ട്ടി​ത്തെ​റി​ക്കാ​ൻ ഇ​ട​യു​ള്ള ഒ​ന്നും ട്രെ​യി​ൻ യാ​ത്ര​യി​ൽ കൈ​യി​ൽ ക​രു​താ​ൻ പാ​ടി​ല്ല. കാ​ലി​യാ​യ ഗ്യാ​സ് സി​ലി​ണ്ട​റും യാ​ത്ര​യി​ൽ കൊ​ണ്ടു​പോ​കാ​ൻ പാ​ടി​ല്ല. ആ​സി​ഡ്, ദ്ര​വി​പ്പി​ക്കു​ന്ന വ​സ്തു​ക്ക​ൾ എ​ന്നി​വ​യും ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന വ​സ്തു​ക്ക​ളും കൈ​യി​ൽ ക​രു​താ​ൻ പാ​ടി​ല്ല. റെ​യി​ൽ​വേ​യു​ടെ നി​രോ​ധി​ത വ​സ്തു​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട വ​സ്തു​ക്ക​ൾ യാ​ത്ര​യ്ക്കി​ടെ കൈ​യി​ൽ ക​രു​തു​ന്ന യാ​ത്ര​ക്കാ​ര​ന് റെ​യി​ൽ​വേ ആ​ക്ട് സെ​ക്ഷ​ൻ 164 പ്ര​കാ​രം 1000 രൂ​പ വ​രെ പി​ഴ​യും മൂ​ന്ന് വ​ർ​ഷം വ​രെ ത​ട​വും ല​ഭി​ക്കു​ന്ന കു​റ്റ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrolpalakkad news
News Summary - buy petrol in an empty bottle is illegal
Next Story