ബസ് കാത്തുനിന്നയാളെ തടഞ്ഞ് പണവും ഫോണും കവർന്നു; രണ്ടുപേർ പിടിയിൽ
text_fieldsപാലക്കാട്: നഗരത്തിൽ രാത്രി ബസ് കാത്തുനിന്നയാളെ തടഞ്ഞുനിർത്തി പണവും മൊബൈൽ ഫോണും കവർന്ന സംഘത്തിലെ രണ്ടുപേർ പാലക്കാട് ടൗൺ നോർത്ത് പൊലീസിന്റെ പിടിയിൽ. പാലക്കാട് പറക്കുന്നം സ്വദേശി ദീപക്കും (19) പ്രായപൂർത്തിയാകാത്ത മറ്റൊരാളുമാണ് പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദ സംഭവം. രാത്രി ജോലി കഴിഞ്ഞു മുണ്ടൂരിലെ വീട്ടിലേക്ക് പോകാനായി താരേക്കാട് പി.ഡബ്ല്യുഡി റസ്റ്റ് ഹൗസിന് സമീപത്തെ സ്റ്റോപ്പിൽ ബസ് കാത്തുനിന്നയാളെ സ്കൂട്ടറിൽ വന്ന നാലാംഗസംഘം തടഞ്ഞുനിർത്തി ബലമായി പണവും ഫോണും കവരുകയായിരുന്നു.
ജില്ല പോലീസ് മേധാവി ആർ. ആനന്ദ്, എ.എസ്.പി അശ്വതി ജിജി എന്നിവരുടെ മേൽനോട്ടത്തിൽ പാലക്കാട് ടൗൺ നോർത്ത് സ്റ്റേഷൻ എസ്.ഐ. എം.ബി. രാജേഷ്, എസ്.സി.പി.ഒമാരായ മനീഷ്, സുധീർ, സുജേഷ്, മണികണ്ഠദാസ്, അജേഷ്, സുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ രണ്ടുപേരെകൂടി പിടികൂടാനുണ്ടെന്നും അവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

