Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുകയില ഉൽപന്നങ്ങളുമായി ബീഹാർ സ്വദേശി പിടിയിൽ

text_fields
bookmark_border
arrest
cancel

പാലക്കാട്: ഓപറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഏരിയക്ക് സമീപം പെട്ടിക്കട നടത്തി വന്നിരുന്ന ബീഹാർ സ്വദേശിയെ നിരോധിത പുകയില ഉൽപന്നങ്ങളുടെ ശേഖരവുമായി പിടികൂടി. ബീഹാർ സ്വദേശി നാഗേന്ദ്ര കുമാർ യാദവ് (32) ആണ് വാളയാർ പൊലീസിന്‍റെ പിടിയിലായത്.

കഞ്ചിക്കോട് വ്യാവസായിക മേഖല കേന്ദ്രീകരിച്ച് ഇയാൾ നടത്തുകയായിരുന്ന പെട്ടിക്കടയിലാണ് മിന്നൽ പരിശോധന നടത്തിയത്. 1260 പാക്കറ്റ് ഹാൻസ്, 560 പാക്കറ്റ് ലിപ് എന്നിവയാണ് കണ്ടെടുത്തത്. ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇയാൾ നിരോധിത പുകയില ഉൽപന്നങ്ങൾ വിപണനം നടത്തിയിരുന്നതെന്നാണ് പ്രാഥമിക വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bihar native arrested with tobacco products
Next Story