ഓട്ടോ ഡ്രൈവർക്ക് മര്‍ദനം: രണ്ട് പേര് അറസ്റ്റില്‍
text_fieldsപിടിയിലായ പ്രതികൾ
കൂറ്റനാട്: പാല്‍വിതരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍. ഞാങ്ങാട്ടിരി സ്വദേശി അലന് അഭിലാഷ്, മേഴത്തൂര്‍ സ്വദേശി അജ്മല്‍ എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകീട്ട് കൂറ്റനാട് ഭാഗത്തായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ ബെന്നിക്കാണ് ക്രൂരമര്‍ദനമേറ്റത്.
പ്രതികളായ അലനും അജ്മലും സഞ്ചരിച്ച കാറിനെ ബെന്നിയുടെ ഓട്ടോ മറികടന്നതാണ് പ്രകോപനത്തിന് കാരണമെന്ന് പറയുന്നു. തുടര്‍ന്ന് ഓട്ടോ തടഞ്ഞുവച്ച് വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ഒന്നാംപ്രതി അലന് 2024 ജൂണില്‍ എസ്.ഐയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയാണ്. വെള്ളിയാങ്കല്ല് ഭാഗത്ത് വാഹനപരിശോധനക്കിടെയാണ് തൃത്താല എസ്.ഐയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ റിമാന്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

