Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഓ​ഡി​റ്റ്...

ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട്; വ​ടി​യെ​ടു​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ

text_fields
bookmark_border
പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ​
cancel
camera_alt

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ​യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ ക​ക്ഷി കൗ​ൺ​സി​ല​ർ​മാ​രു​ടെ പ്ര​തി​ഷേ​ധം

പാ​ല​ക്കാ​ട്: ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​​ലെ ഗു​രു​ത​ര പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​രോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടാ​ൻ പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ. 2021-‘22, 2022-‘23 വ​ർ​ഷ​ങ്ങ​ളി​ലെ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടു​ക​ളി​ൽ കൗ​ൺ​സി​ലി​ൽ ച​ർ​ച്ച വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ആ​വ​ശ്യ​മു​ന്ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൻ പ്ര​മീ​ള ശ​ശി​ധ​ര​ൻ കൗ​ൺ​സി​ലി​നെ അ​റി​യി​ച്ച​ത്.

തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ൾ​ക്ക് വ​രെ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​വ​ക്ക് ന​ൽ​കാ​റു​ള്ള നി​കു​തി​യി​ള​വു​ക​ൾ ന​ൽ​കി വ​ലി​യ ത​ട്ടി​പ്പ് ന​ട​ന്ന​താ​യി ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ ക​ണ്ടെ​ത്തി​യി​രു​​ന്നു. ന​ഗ​ര​ത്തി​ലെ അ​റ​വു​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ൽ ല​ഭ്യ​മാ​യ കി​ഫ്ബി ഫ​ണ്ട് കൃ​ത്യ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി കൗ​ൺ​സി​ല​ർ എം. ​സു​ലൈ​മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭ​യി​ൽ വ​യോ​ധി​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്ത ക​ട്ടി​ലു​ക​ളി​ൽ ഗു​ണ​നി​ല​വാ​രം പോ​രെ​ന്നും ഉ​ണ്ടെ​ന്നും ആ​രോ​പ​ണ​പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ ക​ടു​ത്ത​ത് ബ​ഹ​ള​ത്തി​ൽ ക​ലാ​ശി​ച്ചു.

ജ​ല അ​തോ​റി​റ്റി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി കു​ത്തി​പ്പൊ​ളി​ച്ച​ത​ട​ക്കം റോ​ഡി​ലെ ത​ക​ർ​ച്ച​യി​ൽ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ൽ ജ​ല അ​തോ​റി​റ്റി അ​ധി​കൃ​ത​രു​ടെ സം​യു​ക്ത യോ​ഗം വി​ളി​ക്കു​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CorporationPalakkad News
News Summary - Audit report- The corporation will take the stick
Next Story