Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപ​ട്ടാ​മ്പി​യി​ൽ...

പ​ട്ടാ​മ്പി​യി​ൽ മൂ​ന്നാ​മൂ​ഴം തേ​ടി മു​ഹ​മ്മ​ദ് മു​ഹ്‌​സി​ൻ

text_fields
bookmark_border
പ​ട്ടാ​മ്പി​യി​ൽ മൂ​ന്നാ​മൂ​ഴം തേ​ടി മു​ഹ​മ്മ​ദ് മു​ഹ്‌​സി​ൻ
cancel
camera_alt

മു​ഹ​മ്മ​ദ് മു​ഹ്‌​സി​ൻ

പ​ട്ടാ​മ്പി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന്റെ ചൂ​ടാ​റും മു​മ്പ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ മു​ന്നി​ലെ​ത്തി​യ എ​ൽ.​ഡി.​എ​ഫി​ൽ പ​ട്ടാ​മ്പി​യു​ടെ നി​യോ​ഗം മു​ഹ​മ്മ​ദ് മു​ഹ്സി​ന്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷം പ​ട്ടാ​മ്പി റ​വ​ന്യു ട​വ​ർ നി​ർ​മാ​ണോ​ദ്‌​ഘാ​ട​നം കൂ​ടി ന​ട​ത്തി ര​ണ്ടാം ടേ​മി​ലെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ​ക്ക് വി​രാ​മ​മി​ട്ടാ​ണ് പ​ട്ടാ​മ്പി​യു​ടെ എം.​എ​ൽ.​എ മൂ​ന്നാ​മൂ​ഴം തേ​ടു​ന്ന​ത്.

ജ​ന​പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ൽ പ​ത്തു​വ​ർ​ഷ​ത്തെ അ​നു​ഭ​വ​സ​മ്പ​ത്തു​മാ​യി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​ക്കാ​ണ് സി.​പി.​ഐ യു​വ​നേ​താ​വ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. 2016ലാ​ണ് ജെ.​എ​ൻ.​യു വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്ന കാ​ര​ക്കാ​ട് പു​ത്ത​ൻ​പീ​ടി​യ​ക്ക​ൽ അ​ബൂ​ബ​ക്ക​ർ ഹാ​ജി-​ജ​മീ​ല ബീ​ഗം ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് മു​ഹ്‌​സി​ൻ ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. ഒ​രു പ​തി​റ്റാ​ണ്ടാ​യി മ​ണ്ഡ​ലം നി​റ​ഞ്ഞു​നി​ന്നി​രു​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് സി.​പി. മു​ഹ​മ്മ​ദി​നോ​ടാ​യി​രു​ന്നു മ​ത്സ​രം.

ക​ന്നി മ​ത്സ​ര​ത്തി​ൽ 7404 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ച​രി​ത്ര​വി​ജ​യം നേ​ടി. ഭൂ​രി​പ​ക്ഷം 17974 വോ​ട്ടു​ക​ളാ​യി ഉ​യ​ർ​ത്തി​ക്കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം വീ​ണ്ടും നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് റി​യാ​സ് മു​ക്കോ​ളി​ക്കെ​തി​രെ​യാ​യി​രു​ന്നു വി​ജ​യം. 1500 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ മ​ണ്ഡ​ല​ത്തി​ലെ​ത്തി​ച്ച മു​ഹ​മ്മ​ദ് മു​ഹ്‌​സി​ൻ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു ക​ൾ​ച​റ​ൽ സൊ​സൈ​റ്റി​യു​ടെ മി​ക​ച്ച നി​യ​മ​സ​ഭ സാ​മാ​ജി​ക​നു​ള്ള മ​ഹാ​ത്മാ​ജി പു​ര​സ്കാ​ര നി​റ​വി​ലാ​ണ് 2026ൽ ​വീ​ണ്ടും ജ​ന​ങ്ങ​ളി​ലേ​ക്കി​റ​ങ്ങു​ന്ന​ത്.

സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി അം​ഗം, എ​സ്.​സി.​ഇ.​ആ​ർ.​ടി, സ്കോ​ൾ കേ​ര​ള സ​മി​തി, കേ​ര​ള സ്റ്റേ​റ്റ് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ എ​ന്നി​വ​യി​ലും വി​വി​ധ നി​യ​മ​സ​ഭ സ​മി​തി​ക​ളി​ലും അം​ഗ​മാ​യി പ്രാ​ഗ​ൽ​ഭ്യം തെ​ളി​യി​ക്കാ​നും ക​ഴി​ഞ്ഞു.ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​നി ഡോ. ​ഷ​ഫ​ഖ് കാ​സിം ആ​ണ് ഭാ​ര്യ. നാ​ല് വ​യ​സ്സു​കാ​ര​ൻ സാ​യം മു​ഹ​സി​ൻ മ​ക​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad Newsassembly electionMalayalam News
News Summary - assembly election
Next Story