ഹരിതം, ഈ ആകാശ യാത്ര
text_fieldsആനക്കര: ആകാശയാത്രയെന്ന മോഹം സാധ്യമാക്കി കപ്പൂർ പഞ്ചായത്തിലെ ഹരിത കർമസേനാംഗങ്ങൾ. തങ്ങളുടെ സേവനത്തിന്റെ ഒരു പങ്ക് ഉപയോഗിച്ച് ബംഗളൂരിലേക്കാണ് സംഘം വിമാനയാത്ര നടത്തിയത്. കഴിഞ്ഞ ഏഴുവർഷമായി നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്ന ഹരിതകർമസേന അവരുടെ മാറ്റിവെച്ച കൺസോർട്യം ഫണ്ടാണ് യാത്രക്ക് ഉപയോഗിച്ചത്. 25 ഹരിത കർമസേനയും ഐ.ആര്.ടി.സി കോഡിനേറ്റർ, പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികൾ ഉൾപ്പെടെ 29 പേരാണ് യാത്ര പോയത്.
വെള്ളിയാഴ്ച പുലര്‍ച്ച മൂന്നിന് നെടുമ്പശ്ശേരിയിൽനിന്ന് പുറപ്പെട്ട് ബംഗളൂരു എയർപോട്ടിൽ അഞ്ചിന് എത്തി. അതിനുശേഷം വിധാൻസൗധം, ലാൽ ബാഗ്, മ്യൂസിയം, മെജസ്റ്റിക്ക്, ക്യൂബൻ പാർക്ക്, ലുലുമാൾ തുടങ്ങിയവ സന്ദർശിച്ച ശേഷം ട്രെയിൻ മാർഗം ശനിയാഴ്ച രാവിലെ തിരിച്ചെത്തും.

