തെരുവുനായ് ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്ക്
text_fieldsമുഖത്ത്
കടിയേറ്റ ഷമേജ്
ആനക്കര: പടിഞ്ഞാറങ്ങാടി താഴത്തങ്ങാടിയില്‍ തെരുവ് നായുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്ക്. കപ്പൂര്‍ പഞ്ചായത്ത് പെയിന്‍ ആൻഡ് പാലിയേറ്റിവ് വാഹനത്തിന്റെ ഡ്രൈവര്‍ വെള്ളാളൂര്‍ മഞ്ഞക്കാട്ട് ഷമേജ് (45), മകന് അഭിനവ് (14) ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് കടിയേറ്റത്.
ഇവര്‍ ആദ്യം ചാലിശ്ശേരി ഗവ. ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെ പടിഞ്ഞാറങ്ങാടി താഴത്തങ്ങാടിയിലെ ആക്രി കടയിലേക്ക് സാധനങ്ങള്‍ നല്‍കാനായി പോയതായിരുന്നു ഷമേജും മകനും. കടയുടെ സമീപത്തേക്ക് ഓടി വന്ന നായ് ഷമേജിന്റെ മുഖത്തേക്ക് ചാടി കടിക്കുകയായിരുന്നു. മകന്റെ തോളിനും കടിയേറ്റു.

