മലമൽക്കാവില്‍ 212 കി.ഗ്രാം കരിമരുന്ന് പിടികൂടി
text_fieldsആനക്കര: അനധികൃതമായി സൂക്ഷിച്ച കരിമരുന്ന് പിടികൂടി. തൃത്താല പൊലീസ് സ്റ്റേഷന് പരിധിയിലെ ആനക്കര പഞ്ചായത്ത് മലമൽക്കാവില്‍ ചാത്തനശ്ശേരി ഗോപിനാഥന്റെ സ്ഥാപനത്തില്‍ നിന്നാണ് പിടികൂടിയത്.
പടക്കനിർമാണം നടത്തിവരുന്ന ഇയാള്‍ ലൈസന്‍സിൽ പറയുന്ന 15 കി.ഗ്രാം വെടിമരുന്നിന് പകരം 212.490 കി.ഗ്രാം കൈവശംവെച്ചതായി പൊലീസ് കണ്ടെത്തി. ഷൊർണൂർ ഡിവൈ.എസ്.പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവ കസ്റ്റഡിയിലെടുത്തു.
വെടിമരുന്ന് സൂക്ഷിച്ചു; പ്രതി അറസ്റ്റിൽ
ഒറ്റപ്പാലം: പൊലീസ് നടത്തിയ റെയ്ഡിൽ അനധികൃതമായി സൂക്ഷിച്ച വെടിമരുന്ന് സഹിതം പ്രതി പിടിയിൽ. അകലൂർ പെരുമ്പറമ്പ് കറുപ്പൻ മഠത്തിൽ പടിക്കൽവീട് സുരേന്ദ്രനാണ് (54) അറസ്റ്റിലായത്. ഇയാളുടെ വീട്ടിലും സമീപത്തെ ഷെഡിലും നടത്തിയ പരിശോധനയിൽ നാല് കിലോ വെടിമരുന്നും 20 ഗുണ്ടുകളും 50 വീതം ഓലപ്പടക്കങ്ങൾ അടങ്ങിയ 66 പാക്കറ്റുകളും ഒറ്റപ്പാലം പൊലീസ് കണ്ടെടുത്തു.
എസ്.ഐ ജയപ്രദീപ്, അഡീഷനൽ എസ്.ഐ ജോർജ് മാത്യു, സി.പി.ഒ പ്രതാപൻ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.

