Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAlanallurchevron_rightകടുവ ഭീതി:...

കടുവ ഭീതി: വനപാലകർക്ക്​ മുന്നിൽ പ്രതിഷേധവുമായി നാട്ടുകാർ

text_fields
bookmark_border
കടുവ ഭീതി: വനപാലകർക്ക്​ മുന്നിൽ പ്രതിഷേധവുമായി നാട്ടുകാർ
cancel
camera_alt

ഉ​പ്പു​കു​ളം പൊ​ൻ​പാ​റ​യി​ൽ വ​ന​പാ​ല​ക​ർ​ക്ക്​ മു​ന്നി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​പ്പോ​ൾ

അ​ല​ന​ല്ലൂ​ർ: ക​ടു​വ ഭീ​തി നി​ല​നി​ൽ​ക്കു​ന്ന ഉ​പ്പു​കു​ള​ത്ത് വ​ന​പാ​ല​ക​ർ​ക്ക്​ മു​ന്നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ. ക​ഴി​ഞ്ഞ ദി​വ​സം പു​ലി​യെ ക​ണ്ട​താ​യി പ​റ​യു​ന്ന പൊ​ൻ​പാ​റ​യി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ എ​ത്തി​യ വ​ന​പാ​ല​ക​ർ​ക്ക്​ മു​ന്നി​ലാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി ത​ടി​ച്ചു​കൂ​ടി​യ​ത്.

ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​യെ ആ​ക്ര​മി​ച്ച​ത് ക​ടു​വ​യാ​ണെ​ന്ന് വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചി​ട്ടും പി​ടി​കൂ​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​ൽ രോ​ഷം പൂ​ണ്ടാ​ണ് വ​ന​പാ​ല​ക​രെ ത​ട​ഞ്ഞ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം പ​ല​യി​ട​ങ്ങ​ളി​ലാ​യി ക​ടു​വ​യെ​യും പു​ലി​യെ​യും കാ​ണാ​നി​ട​യാ​യി​ട്ടും വ​നം​വ​കു​പ്പ് അ​നാ​സ്ഥ വെ​ടി​യു​ന്നി​ല്ലെ​ന്നും മ​നു​ഷ്യ​ജീ​വ​ന് വി​ല ക​ൽ​പ്പി​ക്കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തി. ചൊ​വ്വാ​ഴ്ച നാ​ട്ടു​ക​ൽ സി.​ഐ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്താ​മെ​ന്ന ഉ​റ​പ്പി​ലാ​ണ് നാ​ട്ടു​കാ​ർ ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ട പ്ര​തി​ഷേ​ധ​മ​വ​സാ​നി​പ്പി​ച്ച​ത്. പാ​ല​ക്ക​യം ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ സി. ​സു​മേ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​ട്ടും പൊ​ൻ​പാ​റ ഫോ​റ​സ്​​റ്റ്​ ഔ​ട്ട് പോ​സ്​​റ്റി​ലെ നാ​ലും വ​ന​പാ​ല​ക​രാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigerforest dept
News Summary - Tiger fear: Locals protest in front of forest rangers
Next Story