കാട്ടാന ആക്രമണത്തിൽ കാർ തകർന്നു
text_fieldsഷോളയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ തകർന്ന കാർ
അഗളി: അട്ടപ്പാടി ഷോളയൂരിൽ കെ.ജി.പി എസ്േറ്ററ്റിനു സമീപം കാട്ടാനയുടെ ആക്രമണത്തിൽ കാർ തകർന്നു. തണ്ടത്തിൽ വിജയെൻറ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തിങ്കളാഴ്ച പുലർച്ച 5.30ഓടെയാണ് ആന തകർത്തത്. സമീപത്തെ കാവുമേട്ടിൽ ഉണ്ണിയുടെ ഓട്ടോറിക്ഷയും അടുത്തിടെ ആന തകർത്തിരുന്നു.
ചക്ക, മാങ്ങ തുടങ്ങിയ ഫലങ്ങളുടെ കാലമായാൽ പ്രദേശത്ത് ആനശല്യം രൂക്ഷമാണ്. പലപ്പോഴും വീടിനു നേരെയും ആനയുടെ ആക്രമണം ഉണ്ടാകാറുണ്ട്. വനമേഖലയോട് ചേർന്ന് സുരക്ഷാവേലി സംവിധാനം കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

