കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രി എം.പി സന്ദർശിച്ചു
text_fieldsവി.കെ. ശ്രീകണ്ഠഠൻ എം.പി കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ സന്ദർശനം നടത്തുന്നു
അഗളി: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷലിറ്റി ആശുപത്രിയിൽ തകരാറിലായ ലൈഫ് സപ്പോർട്ട് ആംബുലൻസുകൾ അടക്കം ആറ് ആംബുലൻസുകളും അടിയന്തരമായി നന്നാക്കാൻ സർക്കാർ തയാറാകണമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. ആശുപത്രിയിൽ സന്ദർശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആംബുലൻസ് കിട്ടാതെ ചികിത്സ വൈകിയതുകൊണ്ട് രണ്ട് രോഗികൾ മരിച്ച പശ്ചാത്തലത്തിലാണ് സന്ദർശനം. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ മരംവീണ് ഉണ്ടായ അപകടത്തിൽ മരിച്ച ഫൈസലിന്റെ കുടുംബത്തിന് മതിയായ ധനസഹായം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആറു മാസമായി വർക്ക്ഷോപ്പിൽ കിടക്കുന്ന ലൈഫ് സപ്പോർട്ട് ആംബുലൻസ് നേരാക്കാൻ സർക്കാറിന്റെ കൈയിൽ ഫണ്ടില്ലെങ്കിൽ തന്റെ കൈയിൽനിന്നും തുക നൽകാമെന്നും അദ്ദേഹം പറഞ്ഞു.

