ആദിവാസി കുടിലിനു മുന്നിൽ ഭീതി വിതച്ച് കാട്ടാന
text_fieldsഅബ്ബന്നൂരിൽ ചെല്ലന്‍റെ വീടിനു മുന്നിൽ കാട്ടാന നാശം വരുത്തിയപ്പോൾ
അഗളി: അട്ടപ്പാടി പുതൂർ പഞ്ചായത്ത് അബ്ബണ്ണൂരിൽ കാട്ടാനയുടെ മുന്നിലകപ്പെട്ട ഞെട്ടലിലാണ് ചെല്ലനും കുടുംബവും. ഞായറാഴ്ച പുലർച്ച രണ്ടോടെയാണ് ചെല്ലന്‍റെ വീടിനു മുന്നിൽ ഒറ്റയാൻ എത്തുന്നത്. കൃഷിസ്ഥലത്ത് തീർത്ത താൽക്കാലിക ഷെഡിലാണ് ചെല്ലനും കുടുംബവും കിടന്നിരുന്നത്. മുറ്റത്തെ പപ്പായ മരം കാട്ടാന പിഴുതിട്ട ശബ്ദം കേട്ടാണ് ഇവർ ഉണർന്നെണീറ്റത്.
വാതിൽ തുറന്നതോടെ കാട്ടാന മുറ്റത്തുനിൽക്കുന്നതാണ് കണ്ടത്. ആന വീട് തകർത്ത് ഉള്ളിൽ എത്തുമെന്ന് ഭീതി ഉണ്ടായതോടെ വീട്ടുകാർ പുറത്തേക്ക് ഓടി അടുത്ത പാറക്കെട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. ആന പുലർച്ചയോടെയാണ് സ്ഥലത്തുനിന്ന് മടങ്ങിയത്. നാല് ദിവസമായി പ്രദേശത്ത് ഒറ്റയാൻ നാശം വിതച്ചുവ രുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

