അട്ടപ്പാടിയിൽ കഞ്ചാവ് തോട്ടം നശിപ്പിച്ചു
text_fieldsഅട്ടപ്പാടി പുതൂർ കക്കി മലയിൽ കഞ്ചാവ് കൃഷി കണ്ടെത്തിയപ്പോൾ
അഗളി: അട്ടപ്പാടിയിൽ കഞ്ചാവ് കൃഷി നശിപ്പിച്ചു. പുതൂർ പഞ്ചായത്തിലെ മുരുഗള ആദിവാസി ഊരിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ പക്കി മലയിലാണ് അഗളി എക്സൈസ് അധികൃതരും മുക്കാലി ഫോറസ്റ്റും സംയുക്തമായി നടത്തിയ തിരച്ചിലിൽ കഞ്ചാവ് കണ്ടെത്തിയത്.
34 തടങ്ങളിൽ ആയി 436 ചെടികൾ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്. ചെടികൾക്ക് ആറുമാസം വരെ വളർച്ചയെത്തിയ നിലയിലാണ് ഉണ്ടായിരുന്നതെന്ന് അധികൃതർ പറഞ്ഞു.
പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ അശ്വിൻ കുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ പി.എസ്. സുമേഷ്, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ പ്രഭ, ജയദേവൻ ഉണ്ണി പ്രിവന്റിവ് ഓഫിസർ പ്രമോദ്, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രദീപ്, ലക്ഷ്മണൻ, ഭോജൻ, സുധീഷ് കുമാർ, വനിത സിവിൽ എക്സൈസ് ഓഫിസറായ വിജിനി, ഫോറസ്റ്റ് ഓഫിസർമാരായ രംഗസ്വാമി, അബ്ദുൽ സലാം എന്നിവർ സംബന്ധിച്ചു.

