റോഡരികിലെ നിരപ്പ് വ്യത്യാസം; അപകടമൊഴിയാതെ പെരുവെമ്പ്
text_fieldsപുതുനഗരം-പാലക്കാട് പ്രധാന റോഡിൽ നിരപ്പ് വ്യത്യാസമുള്ള പെരുവെമ്പ് പ്രദേശം
പുതുനഗരം: പുതുനഗരം-പെരുവെമ്പ്-കിണാശേരി-പാലക്കാട് റോഡിന്റെ വശങ്ങളിലെ നിരപ്പ് വ്യത്യാസം വാഹനാപകടങ്ങൾക്കിടയാക്കുന്നു. ഒരാഴ്ചക്കിടെ പെരുവെമ്പിൽ എട്ട് അപകടങ്ങളുണ്ടായി.
കൊല്ലങ്കോട്-പയ്യല്ലൂർ-എലവഞ്ചേരി പ്രധാനറോഡിലും നിരപ്പ് വ്യത്യാസം അപകടത്തിനിടയാക്കുന്നു. നാല് സ്ത്രീകൾ ഉൾപ്പെടെ ഒമ്പതുപേർക്ക് ഈ റോഡിൽ ഇരുചക്രവാഹനാപകടങ്ങളിൽ പരിക്കേറ്റു.
റീ ടാറിങ് നടത്തിയ റോഡിന്റെ വശങ്ങളിലുള്ള താഴ്ചയും പഴയ റോഡിലെ കോൺക്രീറ്റ് സ്ഥാപിച്ച ഭാഗങ്ങൾ റീ ടാറിങ് നടത്താതെ ഒഴിവാക്കിയതുമാണ് അപകടങ്ങൾക്കിടയാക്കുന്നത്.
റോഡിലെ നിരപ്പ് വ്യത്യാസം അപകടങ്ങൾക്ക് വഴിവെക്കുന്നതു സംബന്ധിച്ച് പത്തിലധികം പരാതികൾ നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് പെരുവെമ്പ് വാസികൾ പറയുന്നു. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടം തുടരാൻ കാരണമെന്നും പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

