അട്ടപ്പാടിയിൽ വ്യാപകമായി കൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടം
text_fieldsഅഗളി: അട്ടപ്പാടിയിൽ കഴിഞ്ഞ ദിവസമിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. അട്ടപ്പാടി പുതൂർ ചീരക്കടവിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. മൂന്ന് കുട്ടിയാനകൾ ഉൾപ്പെടെ അഞ്ചംഗ സംഘമാണ് കാടിറങ്ങിയത്. കൂട്ടത്തിലൊരു കാട്ടാനയാണ് കഴിഞ്ഞ ദിവസം മല്ലനെന്ന ആദിവാസി വയോധികനെ കൊലപ്പെടുത്തിയതെന്ന് നാട്ടുകാർ പറയുന്നു. പതിവായി രാവിലെ കാടിറങ്ങുന്ന സംഘം ജനവാസ മേഖലയിലേക്ക് കടന്നു വരുന്നത് ഭീതിയോടെയാണ് നാട്ടുകാർ കാണുന്നത്. കാട്ടാനക്കൂട്ടം സഞ്ചരിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

