Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകടുത്ത ചൂടിൽ കനത്ത...

കടുത്ത ചൂടിൽ കനത്ത തെരഞ്ഞെടുപ്പ് പോരാട്ടം

text_fields
bookmark_border
കടുത്ത ചൂടിൽ കനത്ത തെരഞ്ഞെടുപ്പ് പോരാട്ടം
cancel
camera_alt

മ​ല​മ്പു​ഴ മ​ണ്ഡ​ല​ം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എ. ​പ്ര​ഭാ​ക​ര​ൻ പ്ര​ചാ​ര​ണ​ത്തി​ൽ, മ​ല​മ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ മു​ണ്ടൂ​രി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എ. ​സു​രേ​ഷ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു

പാ​ല​ക്കാ​ട്: പൊ​ള്ളു​ന്ന താ​പ​നി​ല​ക്കൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ടം പാ​ര​മ്യ​ത്തി​ലെ​ത്തി​യ​തോ​ടെ പാ​ല​ക്കാ​ട് ജി​ല്ല തീ​ച്ചൂ​ള​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തു​ന്ന ജി​ല്ല​യാ​യി പാ​ല​ക്കാ​ട് തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 39.8 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല ഉ​യ​ർ​ന്നി​രു​ന്നു. ക​ഠി​ന​മാ​യ ചൂ​ടി​നെ​ത്തു​ട​ർ​ന്ന് ജി​ല്ല​യി​ൽ മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ക​ൽ 11 മു​ത​ൽ മൂ​ന്ന് വ​രെ നേ​രി​ട്ട് വെ​യി​ലേ​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി നി​ർ​ദ്ദേ​ശി​ച്ചു​ണ്ട്. ത്രി​കോ​ണ പോ​രാ​ട്ടം ന​ട​ക്കു​ന്ന പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ മൂ​ന്ന് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളും ശ​ക്ത​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഗോ​ദ​യി​ലാ​ണ്.

പാ​ല​ക്കാ​ട്‌ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ഷ് പി​ഷാ​ര​ടി പാ​ല​ക്കാ​ട്‌ സൗ​ത്ത് മ​ണ്ഡ​ല​ത്തി​ലെ പ​ര്യ​ട​ന​ത്തി​നി​ടെ, പാ​ല​ക്കാ​ട്‌ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി എ​ൻ.​എം.​ആ​ർ. റ​സാ​ക്ക് ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ പ​റ​ക്കു​ന്ന​ത്ത് പ്ര​ചാ​ര​ണ​ത്തി​ൽ

ക​ഠി​ന ചൂ​ട് കാ​ര​ണം സ്ഥാ​നാ​ർ​ഥി​ക​ൾ പ്ര​ചാ​ര​ണ സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. ഉ​ച്ച​സ​മ​യ​ത്തെ പൊ​തു​യോ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​ണ് ഇ​പ്പോ​ൾ സ​ജീ​വ പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ റാ​ലി​യും റോ​ഡ് ഷോ​യും എ​ൻ.​ഡി.​എ ക്യാ​മ്പി​ന് ഊ​ർ​ജം ന​ൽ​കി​യി​ട്ടു​ണ്ട്. മ​റു​വ​ശ​ത്ത് രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ സ​ന്ദ​ർ​ശ​നം യു.​ഡി.​എ​ഫ് ക്യാ​മ്പി​ലും ആ​വേ​ശം നി​റ​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​രു​ടെ പ്ര​ചാ​ര​ണം എ​ൽ.​ഡി.​എ​ഫ് ക്യാ​മ്പി​ലും ശ​ക്തി പ​ക​ർ​ന്നി​ട്ടു​ണ്ട്. പാ​ല​ക്കാ​ടി​നു പു​റ​മെ ജി​ല്ല​യി​ലെ മ​റ്റു പ്ര​ധാ​ന മ​ണ്ഡ​ല​ങ്ങ​ളി​ലും ത്രി​കോ​ണ മ​ത്സ​ര​ത്തി​ന്റെ പ്ര​തീ​തി​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heatelectionKerala Assembly Election 2026
News Summary - A fierce election battle in the scorching heat
Next Story