Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാലികയെ പീഡിപ്പിച്ച കേസിൽ യുവാവിന് 60 വർഷം കഠിനതടവും 30,000 രൂപ പിഴയും
text_fieldsbookmark_border
പാലക്കാട്: 12 വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വിവിധ വകുപ്പുകൾ പ്രകാരം 60 വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ. വണ്ടിത്താവളം വിളയോടി അജയഘോഷിനെയാണ് (24) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ശിക്ഷിച്ചത്.
2019 ഡിസംബർ ഒന്നു മുതൽ 2022 ആഗസ്റ്റ് 20 വരെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. മീനാക്ഷിപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഇൻസ്പെക്ടർ ശശിധരൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പിഴ അടക്കാത്ത പക്ഷം മൂന്നുമാസം അധിക കഠിന തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് 20 വർഷം അനുഭവിച്ചാൽ മതി.
Next Story

