ജില്ലയിൽ സ്മാർട്ടായത് 51 സ്കൂളുകൾ
text_fieldsപാലക്കാട്: കഴിഞ്ഞ ഒമ്പതുവർഷത്തിനിടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാകിരണം പദ്ധതി പ്രകാരം ജില്ലയിൽ സ്മാർട്ടായത് 51 സ്കൂളുകൾ. അഞ്ചുകോടി ചെലവിൽ 12 സ്കൂളുകൾ, മൂന്ന് കോടിയിൽ 11 സ്കൂളകൾ, ഒരുകോടിയിൽ 28 സ്കൂളുകൾ എന്നിങ്ങനെയാണ് നിർമാണം പൂർത്തിയായത്. നിലവിൽ 34 സ്കൂളുകളുടെ നിർമാണ പ്രവർത്തനം പുരോഗമിക്കുന്നു. മൂന്നുകോടി ചെലവിൽ 26 സ്കൂളുകളും ഒരുകോടി വീതം ചെലവഴിച്ച് എട്ടു സ്കൂളുകളുടെയും നിർമാണ പ്രവർത്തനമാണ് പുരോഗമിക്കുന്നത്.
മൂന്നുകോടി വീതം ചെലവിൽ നാല് സ്കൂളുകളുടെ നിർമാണ പ്രവർത്തനം തുടങ്ങാനിരിക്കുകയാണ്. പ്രൊജക്ടർ, സ്ക്രീൻ, സ്പീക്കർ ഉൾപ്പടെയുള്ള ശ്രവ്യ-ദൃശ്യ സാമഗ്രികൾ, ഇന്റർനെറ്റ് സൗകര്യം, സമ്പർക്ക സൗഹൃദപരമായ ക്ലാസ് മുറി, ആധുനിക രീതിയിലുള്ള ഇരിപ്പിടങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളാണ് വിദ്യാർഥികൾക്കായി സ്മാർട്ട് സ്കൂളുകളിൽ ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

