ഒമ്പത് വര്‍ഷം: 1131.007 കിലോ മീറ്റര്‍ പൊതുമരാമത്ത് റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തില്‍
text_fieldsജില്ലയില്‍ ബി.എം ആൻഡ് ബി.സി നിലവാരത്തിലേക്കുയര്‍ത്തിയ റോഡുകളിലൊന്ന്
പാലക്കാട്: കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ജില്ലയിൽ ബി.എം ആൻഡി ബി.സി നിലവാരത്തിൽ ഉയർന്നത് 1131.007 കിലോ മീറ്റര്‍ പൊതുമരാമത്ത് റോഡുകൾ. 346 പദ്ധതികളിലായി 1660.854 കോടിയാണ് റോഡുകളുടെ നിര്‍മാണത്തിന് വിനിയോഗിച്ചത്. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ജില്ലയില്‍ 1852.042 കി.മീ. ദൈര്‍ഘ്യമുള്ള 333 പ്രധാന പാതകളാണ് നിലവിലുള്ളത്.
ജില്ലയുടെ പ്രധാന പ്രദേശങ്ങളെ കൂട്ടിയിണക്കുന്നത് മാത്രമല്ലാതെ അന്തര്‍ജില്ല-അന്തര്സംസ്ഥാനങ്ങളെ യോജിപ്പിക്കുന്ന പാതകളും ഉള്‍പ്പെടുന്നതാണ് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകള്‍.വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളെ ഉയര്‍ത്തിയും ആവശ്യമായ സ്ഥലങ്ങളില്‍ കലുങ്ക്, സംരക്ഷണ ഭിത്തി, ഡ്രെയിന്‍, ഐറിഷ് ഡ്രെയിന്‍ എന്നിവ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. വീതി കുറഞ്ഞ ഭാഗങ്ങള്‍ വീതി കൂട്ടിയും സൗകര്യപ്രദമാക്കിയിട്ടുണ്ട്. മണ്ണ് ബലക്കുറവുള്ള സ്ഥലങ്ങളില്‍ ജിയോ ഗ്രിഡ് വിരിച്ച് മണ്ണിന്റെ പ്രതലം ബലപ്പെടുത്തിയാണ് റോഡ് നവീകരിച്ചിട്ടുള്ളത്.
റോഡ് സേഫ്റ്റിയുടെ ഭാഗമായി പെഡസ്ട്രിയന്‍ ക്രോസിങ്, റോഡ് മാര്‍ക്കിങ് സ്റ്റഡ്, അത്യാധുനിക രീതിയിലുള്ള റോഡ് ദിശാസ്ഥല നിര്‍ണയ ബോര്‍ഡുകള്‍, ജാഗ്രത മുന്നറിയിപ്പ് ബോര്‍ഡുകള്‍ എന്നിവ സ്ഥാപിച്ച് പരിപൂര്‍ണ സുരക്ഷയും ഏര്‍പ്പെടുത്തിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്.
തത്തമംഗലം-നാട്ടുകല്‍ സംസ്ഥാന പാതയും 25 അനുബന്ധ റോഡുകളും 24.50 കോടി രൂപ വിനിയോഗിച്ച് അഭിവൃദ്ധിപ്പെടുത്തി. 9.61 കോടി വിനിയോഗിച്ച് വടക്കഞ്ചേരി-പാടൂര്‍ റോഡ്, അഞ്ച് കോടിയുടെ ആലത്തൂര്‍ കുന്നംകാട് കൊന്നയ്ക്കല്‍, മൂന്ന് കോടിയുടെ കുനിശ്ശേരി ബൈപാസ് തുടങ്ങി ജില്ലയിലെ പ്രധാന റോഡുകളെല്ലാം ബി.എം ആൻഡ് ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

