Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVazhakkadchevron_right600 പേ​ർ​ക്ക് പാ​ർ​സ​ൽ...

600 പേ​ർ​ക്ക് പാ​ർ​സ​ൽ ബി​രി​യാ​ണിയുമായി ക​െ​ണ്ട​യ്​​ൻ​മെൻറ്​ സോ​ണി​ൽ ഒരു വി​വാ​ഹം

text_fields
bookmark_border
malappuram marriage
cancel

വാ​ഴ​ക്കാ​ട്: വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു ഡോ. ​ഷ​ബീ​ബി​െൻറ വി​വാ​ഹം. ആ​ർ​ഭാ​ട വി​വാ​ഹ​ത്തി​നോ​ട് നോ ​പ​റ​ഞ്ഞ യു​വ ഡോ​ക്ട​ർ, വി​വാ​ഹ​സ​ദ്യ വേ​ണ്ടെ​ന്ന് വെ​ക്കു​ക​യും അ​യ​ൽ വീ​ടു​ക​ളി​ലെ 600 പേ​ർ​ക്ക് പാ​ർ​സ​ൽ ബി​രി​യാ​ണി എ​ത്തി​ച്ചു കൊ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ഒ​രാ​ഴ്ച​യാ​യി ക​െ​ണ്ട​യ്​​ൻ​മെൻറ്​ സോ​ണി​ലാ​യ വാ​ഴ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ന്നു​മ്മ​ൽ കു​ഞ്ഞു മു​ഹ​മ്മ​ദ്-​സ​ഈ ദ ​ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ഷ​ബീ​ബി​െൻറ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് സി​സ്കോ ക്ല​ബ് പ്ര​വ​ർ​ത്ത​ക​രാ​ണ് ബി​രി​യാ​ണി പാ​ച​ക​വും പാ​ർ​സ​ൽ പാ​ക്കി​ങ്ങും നി​ർ​വ​ഹി​ച്ച​ത്.

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ന​ട​ന്ന ഭ​ക്ഷ​ണ വി​ത​ര​ണം നാ​ട്ടു​കാ​രി​ലും ക്ര​മ​സ​മാ​ധാ​ന പാ​ല​ക​രി​ലും കൗ​തു​ക​ത്തോ​ടൊ​പ്പം മ​തി​പ്പും ഉ​ള​വാ​ക്കി. ആ​ലു​വ രാ​ജ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് റേ​ഡി​യോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ ഡോ. ​ഷ​ബീ​ബി​െൻറ വ​ധു മ​മ്പാ​ട് ഠാ​ണ സ്വ​ദേ​ശി സ​ഫ്‌​വ​ത്ത് ബാ​ബു​വി​െൻറ മ​ക​ൾ ഡോ. ​വ​ഫ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marriage
News Summary - With a parcel of biryani for 600 people A marriage in the Containment Zone
Next Story