സിനാനെ കാണാൻ സഹപാഠികളെത്തി
text_fieldsകൊണ്ടോട്ടി ബി.ആർ.സിയുടെ ‘ഒന്നായ്’ ഭിന്നശേഷി വാരാചരണ പരിപാടിയുടെ ഭാഗമായി ചെറുവട്ടൂർ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി സിനാൻ മുഹമ്മദിനെ കാണാൻ സഹപാഠികളും അധ്യാപകരും എത്തിയപ്പോൾ
വാഴക്കാട്: കൊണ്ടോട്ടി ബി.ആർ.സിയുടെ 'ഒന്നായ്' ഭിന്നശേഷി വാരാചരണ പരിപാടിയുടെ ഭാഗമായി ചെറുവട്ടൂർ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി സിനാൻ മുഹമ്മദിനെ കാണാൻ സഹപാഠികളും അധ്യാപകരും പഞ്ചായത്ത് അധികൃതരും ബി.ആർ.സി സ്റ്റാഫംഗങ്ങളും വീട്ടിലെത്തി.
കുട്ടികളെ ചേർത്തുനിർത്തുക എന്ന സന്ദേശ പ്രചാരണത്തിെൻറ ഭാഗമായായിരുന്നു സന്ദർശനം. വാഴക്കാട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അയിഷ മാരാത്ത്, പ്രധാനാധ്യാപകൻ അബ്ദുറഹ്മാൻ, സ്പെഷൽ എജുക്കേറ്റർ ടി. മുംതാസ്, ക്ലാസ് അധ്യാപിക ശബീഹ എന്നിവരുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്.

